Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood

സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ ബോ​ളി​വു​ഡി​ലേ​ക്ക്; സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​കു​ന്ന 'സൂ​ര്യ'​യു​ടെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്ത്

മ​ല​യാ​ള സി​നി​മ​യി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ ബോ​ളി​വു​ഡി​ലേ​ക്ക്. സ​ണ്ണി ഡി​യോ​ളി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന 'സൂ​ര്യ: അ​ന്ത സെ ​ആ​രം​ഭ് ത​ക്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ​ത്മ​കു​മാ​ർ ആ​ദ്യ​മാ​യി ഹി​ന്ദി സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. നവംബർ 20-ന് ചിത്രം തിയേറ്ററുകളിലെത്തും.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഹി​റ്റു​ക​ളാ​യ 'ജോ​സ​ഫ്', 'നാ​യാ​ട്ട്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ഷാ​ഹി ക​ബീ​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്കും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ്. എം.​എം. മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ മു​ക്കൂ​ട്ട് നി​ർ​മി​ക്കു​ന്ന ചി​ത്രം സീ ​സി​നി​മാ​സ് ആ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

സ​ണ്ണി ഡി​യോ​ളി​നൊ​പ്പം ര​വി കി​ഷ​ൻ, ജി​ഷു സെ​ൻ​ഗു​പ്ത, ടി​നു ആ​ന​ന്ദ്, മ​നേ​ഷ് വാ​ദ്വ, രോ​ഹി​ത് തി​വാ​രി, അ​നൂ​പ് ത്രി​വേ​ദി, പ്ര​ഗ്യ ജ​യ്സ്വാ​ൾ, ത​നു​ശ്രീ ച​ക്ര​വ​ർ​ത്തി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സ​ന്തോ​ഷ് തു​ണ്ടി​യി​ൽ ഛായാ​ഗ്ര​ഹ​ണ​വും ബ​ല്ലു സ​ലൂ​ജ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ര​ൺ റ​സ്ദാ​ൻ, നീ​ര​ജ് പ​ഥ​ക്, മാ​യ​ങ്ക് ശ​ർ​മ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഉ​ത്തം സിം​ഗും ര​ഞ്ജി​ൻ രാ​ജും ചേ​ർ​ന്നാ​ണ് സം​ഗീ​തം.‌

ജോ​ജു ജോ​ർ​ജി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് ചി​ത്രം 'ജോ​സ​ഫ്', പൃ​ഥ്വി​രാ​ജി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത 'വാ​സ്ത​വം', മോ​ഹ​ൻ​ലാ​ലി​ന്‍റെ 'ശി​ക്കാ​ർ' തു​ട​ങ്ങി നി​ര​വ​ധി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ന് ന​ൽ​കി​യ എം. ​പ​ത്മ​കു​മാ​ർ ഇ​നി ബോ​ളി​വു​ഡി​ൽ ത​ന്‍റെ സം​വി​ധാ​ന​മി​ക​വ് തെ​ളി​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. 

Movies

അക്ഷയ് ഖന്നയുടെ പിന്മാറ്റം; ദൃശ്യം മൂന്നാം ഭാഗം നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തി അഭിഷേക് പഥക്

ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തിന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ന​ട​ൻ അ​ക്ഷ​യ് ഖ​ന്ന ചി​ത്ര​ത്തി​ൽനിന്നു പി​ന്മാ​റി​യ​തും തു​ട​ർ​ന്നു നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളും വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് പ​ഥ​ക്. ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​ഴു ദി​വ​സം മു​ൻ​പാ​ണു സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെത്തു​ട​ർ​ന്ന് അ​ക്ഷ​യ് ഖ​ന്ന പ്രൊ​ജ​ക്റ്റി​ൽനി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പി​ന്മാ​റുന്നത്.

പെ​ട്ടെ​ന്നു​ള്ള പി​ന്മാ​റ്റം വ​ലി​യ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യെ​ങ്കി​ലും ചി​ത്രീ​ക​ര​ണം നീ​ട്ടി​വയ്ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സെ​റ്റു​ക​ൾ സ​ജ്ജ​മാ​യ​തി​നാ​ലും പ്ര​തി​ദി​ന വേ​ത​ന​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റു താ​ര​ങ്ങ​ളെയും ബാ​ധി​ക്കു​ന്നതുകൊണ്ടുമാണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

തു​ട​ർ​ന്ന്, വെ​റും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ജ​യ്ദീ​പ് അ​ഹ്ലാ​വ​തി​നെ ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ ക​ഥാ​പാ​ത്ര​ത്തി​നു പ​ക​ര​മാ​യി പു​തി​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങൾക്കുള്ളിൽ തി​ര​ക്ക​ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ജ​യ്ദീ​പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ട്ടും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ജ​യ്ദീ​പ് ​ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് അ​ഭി​ഷേ​ക് പ​ഥ​ക് വ്യ​ക്ത​മാ​ക്കി.

'ദൃ​ശ്യം: ദി ​ക​ൺ​ക്ലൂ​ഷ​ൻ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​മൂ​ന്നാം ഭാ​ഗ​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ, ത​ബു, ശ്രി​യ ശ​ര​ൺ, രാ​ജ്‌​കൗ​ശ​ൽ പ്ര​കാ​ശ് രാ​ജ്, സൗ​ര​ഭ് ശു​ക്ല തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ചി​ത്രം ഒ​ക്‌ടോബർ രണ്ടിനു ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. മലയാളം പതിപ്പിൽനിന്നു വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണു ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അജയ് ദേവ്ഗൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Movies

'റോ' സ്ഥാപകൻ ​ആർ.എൻ. കാവോയുടെ ജീ​വി​തം വെള്ളിത്തിരയിലേക്ക്

ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ 'റോ'​യു​ടെ സ്ഥാ​പ​ക​നും ആ​ദ്യ മേ​ധാ​വി​യു​മാ​യ രാ​മേ​ശ്വ​ർ നാ​ഥ് കാ​വോ​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​കുന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ധ​ർമ പ്രൊ​ഡ​ക്ഷ​ൻ​സ്. ക​ര​ൺ ജോ​ഹ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സും ലി​യോ മീ​ഡി​യ ക​ള​ക്‌ടീ​വും ചേ​ർ​ന്നാ​ണു ചി​ത്രം ബി​ഗ് സ്‌​ക്രീ​നി​ൽ എ​ത്തി​ക്കു​ന്ന​ത്. 2028 ഓ​ഗ​സ്റ്റ് 11-ന് ​ ആഗോളതലത്തിൽ റിലീസ് ചെയ്യാനാണു നിർമാതാക്കളുടെ തീരുമാനം‌‌.

നി​തി​ൻ എ. ​ഗോ​ഖ​ലെ എ​ഴു​തി​യ 'ജെന്‍റി​ൽ​മാ​ൻ സ്പൈ​മാ​സ്റ്റ​ർ' എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണു ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. 'റോ'​യു​ടെ സ്ഥാ​പ​കദി​ന​മായ സെ​പ്റ്റം​ബ​ർ 21-നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നി​ർമാ​താ​ക്ക​ൾ ന​ട​ത്തി​യ​ത്. ഏ​ജ​ൻ​സി രൂ​പീ​കൃ​ത​മാ​യ​തിന്‍റെ 60-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 2028-ൽ ​ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. 1955 മു​ത​ൽ 1971 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​വും 'റോ'​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും, 1971-ലെ ​ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ലെ ആ​ദ്യ സു​പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചി​ത്ര​ത്തി​ന്‍റെ സംവിധായകൻ, താരങ്ങൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Movies

'രാജാവ്' വ​രും ക്രി​സ്മ​സ് നാളിൽ; 'കിംഗ്' റി​ലീ​സ് സ്ഥി​രീ​ക​രി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ

ബി ​ടൗ​ൺ ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ആ​ക്ഷ​ൻ ചി​ത്രം 'കിം​ഗ്' ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. എ​ക്സി​ൽ ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ ചാ​റ്റിം​ഗ് സെ​ഷ​നി​ലാ​ണ് സൂ​പ്പ​ർ​താ​രം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള റി​ലീ​സാ​യി ക്രി​സ്മ​സി​നെ​ത്തു​ന്ന ചി​ത്രം ആ​ക്ഷ​നും വൈ​കാ​രി​ക​ത​യും നി​റ​ഞ്ഞ സി​നി​മാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നു ഷാ​രൂ​ഖ് ഉ​റ​പ്പു​ന​ൽ​കി.

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഷാ​രൂ​ഖി​നൊ​പ്പം ദീ​പി​ക പ​ദു​കോ​ൺ, ഷാ​രൂ​ഖി​ന്‍റെ മ​ക​ൾ സു​ഹാ​ന ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും ടീ​സ​റും വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. കിം​ഗിന്‍റെ വ​ര​വി​നാ​യി വ​ലി​യ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ബോ​ളി​വു​ഡ് സി​നി​മാ​ലോ​ക​വും ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി വ​ൻ വി​ജ​യം നേ​ടി​യ 'ധു​ര​ന്ധ​റി'​നെ പ്ര​ശം​സി​ക്കാ​നും ഷാ​രൂ​ഖ് മ​റ​ന്നി​ല്ല. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ആ​ദി​ത്യ ധ​റിന്‍റെ സം​വി​ധാ​ന​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​വും മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും എസ്ആർകെ പറഞ്ഞു.

Movies

അ​മീ​ഷ പ​ട്ടേ​ലിന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; ല​ക്ഷങ്ങളുടെ സ്വ​ർ​ണം ക​വ​ർ​ന്ന ജോലിക്കാരി ഒടുവിൽ പിടിയിൽ

ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ലിന്‍റെ മും​ബൈ​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ മോ​ഷ​ണം. അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി സീ​മ ഘാ​ട്ടെയെ (40) മും​ബൈ പൊലിസ് അറ​സ്റ്റ് ചെ​യ്തു. ച​ർ​ച്ച് ഗേ​റ്റി​ലെ വീ​ട്ടി​ലാണു മോഷണം. ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​മീ​ഷയുടെ അ​മ്മ ആ​ശ പ​ട്ടേ​ലി​ന്‍റെ വീ​ട്ടിലെ ജോലിക്കാരിയാണു സീമ. ന​ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും.

ജ​നു​വ​രി​യി​ലാ​ണു വീ​ട്ടി​ൽനി​ന്ന് ആ​ഭ​ര​ണം കാ​ണാ​താ​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യെ സം​ശ​യ​മുണ്ടെന്ന് ആശ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ന​ടി​യു​ടെ അ​മ്മ ഇ​വ​രോ​ടു മോ​ഷ​ണ​വി​വ​രം ചോ​ദി​ച്ചെ​ങ്കി​ലും താ​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാണ് പൊലി​സി​ൽ പ​രാ​തി ന​ൽ​കിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ സെ​പ്റ്റം​ബ​ർ 15 വ​രെ പൊലിസ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​ണാ​താ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നും പ്ര​തി​ക്കു ക്രിമിനൽ പ​ശ്ചാ​ത്ത​ല​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊലി‌‌​സ്.

'ക​ഹോ നാ ​പ്യാ​ർ ഹേ' ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​മീ​ഷ പ​ട്ടേ​ൽ 'ഗ​ദ​ർ: ഏ​ക് പ്രേം ​ക​ഥ', 'ഹം​രാ​സ്', 'ഭൂ​ൽ ഭു​ല​യ്യ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഗ​ദ​ർ 2' വി​ലൂ​ടെ​യാ​ണ് അ​മീ​ഷ വീ​ണ്ടും വ​ലി​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ​ത്.

Movies

ഇ​തി​ഹാ​സ ഗാ​യി​ക ആ​ശ ഭോ​സ്‌ലെ​യ്ക്ക് ആദരം; അവസാന ഗാനം പുറത്തുവിട്ട് ടീം 'ഓം കാ ഹരി'

ഇ​തി​ഹാ​സ ഗാ​യി​ക ആ​ശ ഭോ​സ്‌ലെ​യ്ക്ക് ആദരവുമായി 'ഓം കാ ഹരി' അണിയറപ്രവർത്തകർ. ജ​ന്മ​ദി​ന​ത്തി​ൽ, ആ വാനന്പാടി ആലപിച്ച അവസാനത്തെ ച​ല​ച്ചി​ത്ര ഗാ​നം പു​റ​ത്തി​റക്കിയിരിക്കുയാണ് 'ഓം കാ ഹരി'യുടെ സംവിധായകൻ ഹ​രീ​ഷ് വ്യാ​സ്. ചി​ത്ര​ത്തി​ലെ "ഏ ​മേ​രി സി​ന്ദ​ഗി, തു ഛു​പി ഹെ...' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​ഹാ​സ ഗാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തിന്‍റെ സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും സം​വി​ധാ​യ​ക​ൻ ഹ​രീ​ഷ് വ്യാ​സ് പങ്കുവയ്ക്കുകയും ചെയ്തു.

റെ​ക്കോ​ർ​ഡിം​ഗി​നി​ടെ 'ഞാ​ൻ ന​ന്നാ​യി പാ​ടു​ന്നു​ണ്ടോ" എ​ന്ന് അ​വ​ർ ത​ന്നോ​ടു ചോ​ദി​ച്ച​പ്പോ​ൾ, ആ ​മ​ഹാ​പ്ര​തി​ഭ​യ്ക്കു മറുപടി കൊടുക്കാൻ തന്നിൽ വാക്കുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് വ്യാസ് പറഞ്ഞു. അ​ൻ​ഷു​മാ​ൻ ഝാ, ​ര​ഘു​ബീ​ർ യാ​ദ​വ്, സോ​ണി റ​സ്ദാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ​കോ​മ​ഡി ചി​ത്ര​മാ​ണ് 'ഓം ​കാ ഹ​രി'.

ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​വായ ര​ഘു​ബീ​ർ യാ​ദ​വ് ത​ത്സ​മ​യം പാ​ടുകയും ചെയ്തു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ​ചി​ത്രം സെ​പ്റ്റം​ബ​ർ 18-ന് ​തിയേ​റ്റ​റു​ക​ളി​ലെത്തും.

Movies

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക്: ഇ​ത്ത​വ​ണ ഗു​ജ​റാ​ത്തി​ൽ  

72 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റു​ന്നു. സെ​പ്റ്റം​ബ​ർ 22-ന് ​ഗു​ജ​റാ​ത്തി​ലെ കെ​വാ​ഡി​യ​യി​ൽ (ഏ​ക​താ ന​ഗ​ർ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യാ​യ സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ലി​ന്‍റെ 'സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി' സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 1954-ൽ ​ആ​രം​ഭി​ച്ച​തു മു​ത​ൽ ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് പ്ര​ധാ​ന​മാ​യും പു​ര​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്.

ജൂ​ലൈ​യി​ൽ പ്ര​ഖ്യാ​പി​ച്ച 72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലൂ​ടെ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന ഈ ​പാ​ര​മ്പ​ര്യ​ത്തി​നാ​ണ് മാ​റ്റം വ​രു​ന്ന​ത്.

Movies

ഇ​തെ​ന്തു​പ​റ്റി, അ​ങ്ങ് കി​ള​വി​യാ​യ​ല്ലോ; ക​ത്രീ​ന​യു​ടെ രൂ​പ​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച​വ​രോ​ട് ശി​വ​ലീ​ക

ക​ത്രീ​ന കൈ​ഫി​ന്‍റെ രൂ​പ​മാ​റ്റ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളാ​ണ് അ​വ​ർ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. ബോ​ഡി ഷെ​യി​മിം​ഗ് പ​ല​രീ​തി​യി​ലാ​ണ് അ​വ​രെ വേ​ട്ട​യാ​ടു​ന്ന​ത്.

ഭ​ർ​ത്താ​വും ന​ട​നു​മാ​യ വി​ക്കി കൗ​ശാ​ലി​നൊ​പ്പം പൊ​തു​വേ​ദി​യി​ലെ​ത്തി​യ ക​ത്രീ​ന​യു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ബോ​ഡി ഷെ​യി​മിം​ഗ്.

ക​ത്രീ​ന​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​രു​ക​ട​ന്ന ബോ​ഡി​ഷെ​യ്മി​ങ്ങി​നെ​തി​രെ​യാ​ണ് ശി​വ​ലീ​ക ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

പ്ര​സ​വാ​ന​ന്ത​രം സ്ത്രീ​ക​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക​മാ​റ്റ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ന​ടി വി​മ​ർ​ശി​ച്ച​ത്. ‘ഇ​തി​ന് മാ​ത്രം എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ടാ​ണ്, ഇ​താ​ണ് മാ​തൃ​ത്വം. പ്ര​സ​വാ​ന​ന്ത​ര​ഘ​ട്ട​മെ​ന്നാ​ൽ ന​ല്ല​തും ചീ​ത്ത​യും ക​ല​ർ​ന്ന​താ​ണ്. ന​ല്ല​തും മോ​ശ​വും ക്ഷീ​ണ​വും ശ​രീ​രം നീ​രു​വ​യ്ക്കു​ന്ന​തും അ​സ്വ​സ്ഥ​ത​ക​ളും നി​റ​ഞ്ഞ​താ​ണ്.

ആ​ളു​ക​ളു​ടെ ഇ​ത്ത​രം പോ​സ്റ്റു​ക​ൾ കാ​ണു​മ്പോ​ൾ ചി​ല​രു​ടെ മ​നോ​ഭാ​വം എ​ത്ര​മാ​ത്രം മോ​ശ​മാ​ണെ​ന്നു ചി​ന്തി​ച്ചു​പോ​വു​ക​യാ​ണ്’, ശി​വ​ലീ​ക കു​റി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്‍​പാ​ണ് ശി​വ​ലീ​ക​യും ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ കു​ക്കു കോ​ഹ്ലി​യു​ടെ പ്രാ​ർ‍​ഥ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്രീ​ന​യു​ടെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

‘ഇ​ത് എ​ന്തു​പ​റ്റി, വൃ​ദ്ധ​യെ​പ്പോ​ലു​ണ്ട​ല്ലോ’ , ‘പ​ഴ​യ ലു​ക്ക് ന​ഷ്ട​മാ​യി’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളു​മാ​യാ​ണ് രൂ​ക്ഷ​മാ​യ ബോ​ഡി​ഷെ​യി​മി​ങ് ക​ത്രീ​ന​യ്ക്ക് നേ​രെ ഉ​യ​ർ​ന്ന​ത്. 2025 ന​വം​ബ​റി​ലാ​യി​രു​ന്നു ക​ത്രീ​ന​യ്ക്കും വി​ക്കി കൗ​ശാ​ലി​നും ആ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്.

Movies

'ജൂ​നി​യ​ർ അ​മി​താ​ഭ് ബ​ച്ച​ൻ' ആ​യി തി​ള​ങ്ങി​യ മാ​സ്റ്റ​ർ ര​വി; ഇ​ന്ന് കോ​ർ​പ്പ​റേ​റ്റ് ത​ല​വ​ൻ

ബോ​ളി​വു​ഡി​ൽ അ​മി​താ​ഭ് ബ​ച്ചന്‍റെ ബാല്യകാ​ല വേ​ഷ​ങ്ങ​ളി​ലൂ​ടെ വ​ൻ ജ​ന​പ്രീ​തി നേ​ടിയ, ഒ​രു​കാ​ല​ത്ത് 'ജൂ​നി​യ​ർ അ​മി​താ​ഭ് ബ​ച്ച​ൻ' എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ബാ​ല​താ​ര​മാ​യി​രു​ന്നു മാ​സ്റ്റ​ർ ര​വി എ​ന്ന ര​വി വ​ലേ​ച്ച. ഒ​മ്പ​തു ഭാ​ഷ​ക​ളി​ലാ​യി 300-ലേറെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ​താ​രം ഇ​ന്ന് ച​ല​ച്ചി​ത്ര മേ​ഖ​ല​യോ​ടു വി​ട​പ​റ​ഞ്ഞ് പ്ര​മു​ഖ ക​മ്പ​നി​യു​ടെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം ത​ല​വ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്.

നാ​ലാം വ​യസി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ര​വി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ഒരു സിനിമയുടെ ലൊക്കേഷനിൽ ചേ​ട്ട​നൊ​പ്പം പോ​യ ര​വി, അ​ബ​ദ്ധ​ത്തി​ൽ ന​ട​ൻ ശ​ശി ക​പൂ​റിന്‍റെ ക​സേ​ര​യി​ൽ जाकर ഇ​രു​ന്നു. ക​സേ​ര​യി​ൽനി​ന്ന് മാ​റാ​ൻ വി​സ​മ്മ​തി​ച്ച ര​വി​യു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ഷ്ട​പ്പെ​ട്ട ശ​ശി ക​പു​ർ, കു​ട്ടി​യെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​നോ​ടു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 14 വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽ സ​ജീ​വ​മാ​യ ര​വി, വി​നോ​ദ് ഖ​ന്ന, അ​മി​താ​ഭ് ബ​ച്ച​ൻ തു​ട​ങ്ങി പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. അ​ക്കാ​ല​ത്ത് പ്ര​തി​ദി​നം 3,500 രൂ​പ വ​രെ പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്ന ര​വി, റീ​ടേ​ക്കു​ക​ളി​ല്ലാ​തെ ഒ​റ്റ ടേ​ക്കി​ൽ രം​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ നി​ർമാ​താ​ക്ക​ളു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും പ്രി​യ​ങ്ക​ര​നാ​യി മാ​റി.

എ​ന്നാ​ൽ, ചെ​റു​പ്പ​കാ​ല​ത്തെ ക​ഠി​നാ​ധ്വാ​നം കാ​ര​ണം ത​നി​ക്ക് കു​ട്ടി​ക്കാ​ല​വും കൗ​മാ​ര​വും ന​ഷ്ട​മാ​യെ​ന്ന് ര​വി ഓ​ർ​ക്കു​ന്നു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മ​ന്മ​ൻ ദേ​ശാ​യി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മാ​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പി​ന്നീ​ട് കേ​റ്റ​റിം​ഗ് മേ​ഖ​ല​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ര​വി, താ​ജ് ഹോ​ട്ട​ൽ ശൃം​ഖ​ല​യി​ൽ ഷെ​ഫാ​യും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ല​വി​ൽ കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹം, സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ അ​ഭി​ന​യം പ​ഠി​പ്പി​ക്കു​ന്ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. അ​തോ​ടൊ​പ്പം പൈ​ല​റ്റാ​വു​ക എ​ന്ന ത​ന്‍റെ പ​ഴ​യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി ബോം​ബെ ഫ്ല​യിം​ഗ് ക്ല​ബ്ബി​ൽ പ​ഠ​ന​ത്തി​നു ചേ​രാ​നും രവി തയാറെടുക്കുന്നു.

Movies

ബിഗ് ബി ഒരിക്കൽ ഐഎഫ്എസ് ഓഫീസറാകാൻ ആഗ്രഹിച്ചു; ഓർമകൾ പങ്കുവച്ച് ബച്ചൻ

അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐ​എ​ഫ്എ​സ് (ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്) ഓ​ഫീ​സ​റാ​കാ​ൻ ആ​ഗ്ര​ഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബി​ഗ് ബി ​അ​മി​താ​ഭ് ബ​ച്ച​ൻ. കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി 18-ന്‍റെ ​പു​തി​യ എ​പ്പി​സോ​ഡി​ൽ മ​ത്സ​രാ​ർ​ഥി​യാ​യ പ്ര​ഗ​തി ക​ൽ​പേ​ക്ക​റു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഓ​ർമ​ക​ൾ പ​ങ്കു​വ​ച്ച​ത്.

ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ത്സ​രാ​ർ​ഥി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ബി​ഗ് ബി ​തന്‍റെ മ​നസി​ലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐ​എ​ഫ്എ​സ് നല്ല മേ​ഖ​ല​യാ​ണെ​ന്നും എ​ന്നാ​ൽ അ​ന്നു ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് വ​ലി​യ വി​വ​ര​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നുവെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ കോള​ജ് ​കാ​ല​ത്തെയും പ​രീ​ക്ഷാത്തോൽ​വി​യെ​യും കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ അ​നു​ഭ​വ​വും ബ​ച്ച​ൻ പ​ങ്കുവ​ച്ചു. ബി​രു​ദം നേ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് പി​താ​വ് ഹ​രി​വം​ശ​റാ​യ് ബ​ച്ച​ൻ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത ത​നി​ക്ക് ആ​ദ്യ​ത്തെ ല​ക്ച​റി​ൽ ത​ന്നെ വി​ഷ​യം മാ​റാൻ തോന്നിയെന്നും സൂപ്പർതാരം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

‌രൺബീർ നായകനാകുന്ന അനിമൽ പാർക്ക് പ്രഭാസ് ചിത്രത്തിനുശേഷം

ബി ടൗൺ സൂപ്പർതാരം ര​ൺ​ബീ​ർ ക​പു​റി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്രം അ​നി​മ​ലിന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ അ​നി​മ​ൽ പാ​ർ​ക്കിന്‍റെ പു​തി​യ വി​വ​ര​ങ്ങ​ൾ പ​ങ്കുവച്ച് നി​ർമാ​താ​വ് പ്ര​ണ​യ് റെ​ഡ്ഡി വം​ഗ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.

പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് ഒ​രു​ക്കു​ന്ന സ്പി​രി​റ്റ് എ​ന്ന ചി​ത്ര​ത്തിനുശേ​ഷമായിരിക്കും അ​നി​മ​ൽ പാ​ർ​ക്കിന്‍റെ അണിയറ പ്രവർത്തനങ്ങൾ ആ​രം​ഭി​ക്കുക എന്നും പ്രണയ് പറഞ്ഞു. സ്പി​രി​റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷം ഏ​ക​ദേ​ശം ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യെ​ടു​ക്കും. അ​തി​നു​ശേ​ഷ​മേ അ​നി​മ​ൽ പാ​ർ​ക്കി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്കു ക​ട​ക്കൂ. സ​ന്ദീ​പി​ന്‍റെ ര​ച​നാ​ശൈ​ലി വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​യ​തി​നാ​ൽ ചി​ത്ര​ത്തിന്‍റെ കൃ​ത്യ​മാ​യ റി​ലീ​സ് തി​യ​തി ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​ണ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ്ര​ഭാ​സ് ചി​ത്രം സ്പി​രി​റ്റി​ൽനി​ന്ന് ന​ടി ദീ​പി​ക പ​ദു​കോ​ൺ പി​ന്മാ​റി​യ​തി​നെ​ക്കു​റി​ച്ചും പ്ര​ണ​യ് അ​ഭി​മു​ഖ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും ചി​ത്രീ​ക​ര​ണ സ​മ​യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണു പി​ന്മാ​റ്റ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ​ന്ന് പ്രണയ് ‌വ്യ​ക്ത​മാ​ക്കി.

Movies

'നല്ലോണം ക​ണ്ടോ​ണം'; തമിഴ്-ഹിന്ദി ഹിറ്റ്സ് ഒ​ടി​ടി​യി​ൽ

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടാ​ൻ തി​യ​റ്റ​റു​ക​ൾ​ക്കു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​നി​രതന്നെ എ​ത്തു​ന്നു. ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ
ത​മി​ഴ​ക​ത്തിന്‍റെ മുഖ്യമന്ത്രി ജോസഫ് വി​ജ​യ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ​ചി​ത്രം സീ5 (ZEE5) ​വ​ഴി​യാ​ണ് സ്ട്രീം ​ചെ​യ്യു​ന്ന​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണയാണ് ചിത്രം നിർമിച്ചത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദറാണ് സം​ഗീ​തം. ജൂ​ലൈ 23-ന് ​ആണ് ചിത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യത്. ബോ​ബി ഡി​യോ​ൾ, പൂ​ജ ഹെ​ഗ്‌​ഡെ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, പ്രി​യാ​മ​ണി, ന​രേ​ൻ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ
അ​ക്ഷ​യ് കു​മാ​ർ, സു​നി​ൽ ഷെ​ട്ടി, അ​ർ​ഷാ​ദ് വാ​ർ​സി, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ. അ​നാ​വ​ശ്യ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ചി​ല വ്യ​ക്തി​ക​ൾ ഒ​രു കാ​ടിന്‍റെ ശാ​ന്ത​ത ത​ക​ർ​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റി​ലൂ​ടെ (JioHotstar) ചി​ത്രം കാ​ണാം.

പ്യാ​ർ പ്രേ​മ ക​ല്യാ​ണം
ഇ​ള​ൻ, സാ​ൻ​വി മേ​ഘ്ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ത​മി​ഴ് റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്ര​മാ​ണ് പ്യാ​ർ പ്രേ​മ ക​ല്യാ​ണം. വി​വാ​ഹ​ശേ​ഷം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങു​ന്ന ന​വ​ദ​മ്പ​തി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് ചി​ത്രം ഹാസ്യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം നെ​റ്റ്‌​ഫ്ലി​ക്സി​ൽ ല​ഭ്യ​മാ​ണ്.

ഡാ​ർ​ക്ക്
ര​ഹ​സ്യ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​റാ​യ ഡാ​ർ​ക്ക് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലാ​ണ് എ​ത്തി​യ​ത്. ചി​ല സ​ത്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഭ​യ​ത്തെ​യു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ചെ​ന്നൈ ലൗ ​സ്റ്റോ​റി
ശ്രീ ​ഗൗ​രി പ്രി​യ റെ​ഡ്ഡി, കി​ര​ൺ അ​ബ്ബ​വ​രം, ആ​ദി​ത് അ​രു​ൺ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ചെ​ന്നൈ ലൗ ​സ്റ്റോ​റി. ആ​ദ്യ പ്ര​ണ​യ​ത്തിന്‍റെ ത​ക​ർ​ച്ച​യും, അ​ത് എ​ങ്ങ​നെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്നു​വെ​ന്നും ചി​ത്രം സം​സാ​രി​ക്കു​ന്നു. സോ​ണി​ലി​വി​ലൂ​ടെ (SonyLIV) ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

ദി ​ഗ്രേ​റ്റ് ഗ്രാൻഡ് സൂ​പ്പ​ർ​ഹീ​റോ
ജാ​ക്കി ഷ്രോ​ഫ്, പ്ര​തീ​ക ബ​ബ്ബ​ർ, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഫാന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​ണ് ദി ​ഗ്രേ​റ്റ് ഗ്രാ​ൻ‌ഡ് സൂ​പ്പ​ർ​ഹീ​റോ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനിന്നു ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള ആ​ളാ​ണ് ത​ന്‍റെ മു​ത്ത​ശ​ൻ എ​ന്നു വി​ശ്വ​സി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ​ചി​ത്രം സീ5-​ൽ ല​ഭ്യ​മാ​ണ്.

Movies

'ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള സ്പി​രി​റ്റി​ന്‍റെ ക​ഥ ദീ​പി​ക മ​റ്റു​ള്ള​വ​ര്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി': ആ​രോ​പ​ണ​വു​മാ​യി സ​ന്ദീ​പ് റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​ൻ  

പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ്പി​രി​റ്റി​ൽ’ നി​ന്ന് ദീ​പി​ക പ​ദു​കോ​ൺ പു​റ​ത്താ​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക​യു​ടെ സ​ഹോ​ദ​ര​നു​മാ​യ പ്ര​ണ​യ് റെ​ഡ്ഡി വാ​ങ്ക.

സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ദീ​പി​ക​യെ ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ണ​യ് പ​റ​ഞ്ഞ​ത്. എ​ൻ​ടി​വി തെ​ലു​ങ്കി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ണ​യ് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. 

ചി​ത്ര​ത്തി​ന്‍റെ ലാ​ഭ​ത്തി​ൽ നി​ന്ന് 10 ശ​ത​മാ​നം വി​ഹി​ത​മാ​ണ് ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പ്ര​ണ​യ് ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഫ​ല​ത്തി​നും ലാ​ഭ​വി​ഹി​ത​ത്തി​നും പു​റ​മെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്തി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ഷി​ഫ്റ്റ് എ​ന്ന കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ളും താ​രം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

‘‘നേ​ര​ത്തെ പ​റ​ഞ്ഞ​തൊ​ക്കെ ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ഒ​ന്ന് പ്ര​തി​ഫ​ല​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് സ​മ​യ​ക്ര​മ​മാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മേ മ​റ്റു ചി​ല കാ​ര​ണ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ദീ​പി​ക​യു​മാ​യി ഇ​നി​യും മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ലെ​ന്ന് സ​ന്ദീ​പാ​ണ് തീ​രു​മാ​നി​ച്ച​ത്. നീ​ണ്ട 18 മാ​സ​മാ​ണ് ദീ​പി​ക​യു​മാ​യി സി​നി​മ​യെ കു​റി​ച്ച് സം​സാ​രി​ച്ച് കാ​ത്തി​രു​ന്ന​ത്. അ​വ​ര്‍ ആ ​സി​നി​മ​യി​ല്‍ വേ​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​യി​രു​ന്നു അ​ത്.

ഒ​രു ന​ടി​ക്കോ ന​ട​നോ എ​ന്ത് വേ​ണ​മെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടാം. നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​ത് ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ ന​ൽ​കാം. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത കൂ​ടി ഞ​ങ്ങ​ൾ നോ​ക്കേ​ണ്ട​തു​ണ്ട്. സി​നി​മ​യു​ടെ ലാ​ഭ​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​ന​മാ​ണ് ദീ​പി​ക ചോ​ദി​ച്ച​ത്.

അ​വ​ര്‍​ക്ക് അ​ത് ചോ​ദി​ക്കാം. കൊ​ടു​ക്കാ​ന്‍ ന​മു​ക്ക് താ​ല്‍​പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ കൊ​ടു​ക്കാം. പ​ക്ഷേ ബ​ജ​റ്റ് കൂ​ടി നോ​ക്കേ​ണ്ട​തു​ണ്ട്. ദീ​പി​ക​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് മ​റ്റു വ​ഴി​ക​ൾ തേ​ടാ​ൻ ഞ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യ​ത്.  

മ​റ്റൊ​രു ന​ടി​യെ അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ദീ​പി​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ന്നു കി​ട്ടി​യ​ത്.

സി​നി​മ എ​ന്താ​ണെ​ന്നും ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യാ​ണെ​ന്നും ദീ​പി​ക​യോ​ട് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ദീ​പി​ക മ​റ്റു​ള്ള​വ​ര്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി. അ​ത് ഞ​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കി. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ആ​റ് കോ​ടി രൂ​പ അ​വ​ര്‍ അ​ധി​കം ചോ​ദി​ച്ചു.’’ പ്ര​ണ​യ് പ​റ​ഞ്ഞു.

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ ദീ​പി​ക​യു​ടെ ടീ​മാ​ണെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സൂ​ച​ന.

ദീ​പി​ക​യ്ക്ക് പ​ക​രം ആ​നി​മ​ൽ ഫെ​യിം തൃ​പ്തി ദി​മ്രി​യെ​യാ​ണ് സ്പി​രി​റ്റി​ൽ നാ​യി​ക​യാ​യി നി​ർ​മാ​താ​ക്ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ച്ച​ത്. 

 

 

 

Movies

ന​ടി അ​ന​ന്യ മ​രി​ച്ച​ത് ജൂ​ലൈ 15-ന് ​എ​ന്തു​കൊ​ണ്ട് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ടാ​ൻ ഇ​ത്ര താ​മ​സി​ച്ചു ചോ​ദ്യ​ശ​ര​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​ർ  

ന​ടി അ​ന​ന്യ രാ​ജ് (27) അ​ന്ത​രി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ആ​രാ​ധ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ. ജൂ​ലൈ 15-ന് ​ഉ​റ​ക്ക​ത്തി​നി​ടെ മ​രി​ച്ചു​വെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​തെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഈ ​വി​വ​രം പു​റ​ത്തു​വി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു.

ജൂ​ലൈ 15-ന് ​പു​ല​ർ​ച്ചെ ഉ​റ​ക്ക​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് കു​ടും​ബം ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ടി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു​വെ​ന്നും കു​ടും​ബം ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വാ​ർ​ത്ത പ​ങ്കു​വ​യ്ക്കു​ന്നു എ​ന്നെ​ഴു​തി​യ​തി​നു ശേ​ഷ​മാ​ണ് കു​ടും​ബം ഓ​ഗ​സ്റ്റ് 15-ന് ​ന​ടി​യു​ടെ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

‘‘ഇ​ത് അ​ന​ന്യ​യു​ടെ കു​ടും​ബ​മാ​ണ്. ജൂ​ലൈ 15 ന് ​പു​ല​ർ​ച്ചെ അ​ന​ന്യ മ​രി​ച്ചു​വെ​ന്നു വ​ള​രെ വേ​ദ​ന​യോ​ടെ ഞ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. ഉ​റ​ക്ക​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യി അ​ന്ത​രി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​സ്വ​സ്ഥ​ത​ക​ളി​ലൂ​ടെ അ​ന​ന്യ ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. അ​വ മ​റി​ക​ട​ക്കാ​ൻ അ​വ​ൾ ഒ​രു യോ​ദ്ധാ​വി​നെ​പ്പോ​ലെ പോ​രാ​ടി’’ – ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ സ​ന്ദേ​ശ​ത്തി​ൽ കു​ടും​ബം എ​ഴു​തി.
 
ഏ​ഴു മാ​സം മു​ൻ​പും ന​ടി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ന്നും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പ​ങ്ക​ജ് ശ​ർ​മ കു​റി​ച്ചു.

അ​ത് ഞ​ങ്ങ​ളു​ടെ അ​വ​സാ​ന സം​ഭാ​ഷ​ണ​മാ​ണെ​ന്ന് ഒ​രി​ക്ക​ലും അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ണ് പ​ങ്ക​ജ് ശ​ർ​മ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യ​ണ​മെ​ന്ന് ഒ​ട്ടേ​റെ പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മും​ബൈ​യി​ൽ വ​ള​ർ​ന്ന അ​ന​ന്യ സം​ഗീ​ത വി​ഡി​യോ​ക​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ​യ​യാ​കു​ന്ന​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ '7 അ​വേ​ഴ്‌​സ് ടു ​ഗോ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റി. 'ദി ​ഫൈ​ന​ൽ എ​ക്സി​റ്റ്' (2017), 'ഗോ​സ്റ്റ്' (2019) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഹി​ന്ദി​യ്ക്ക് പു​റ​മെ തെ​ലു​ങ്ക് സി​നി​മ​യി​ലും അ​ന​ന്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Movies

സ്പൈ​ഡ​ർ​മാ​ൻ ചി​ത്ര​ത്തി​ൽ​നി​ന്ന് ത​ന്‍റെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി റൊ​സാ​രി​യോ ഡോ​സ​ൻ

ആ​ഗോ​ള​ത​രം​ഗ​മാ​യി മാ​റി​യ മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം, സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ എ​ന്ന സി​നി​മ​യി​ൽ താ​ൻ അ​ഭി​ന​യി​ച്ച സീ​നു​ക​ൾ വെ​ട്ടി​മാ​റ്റി​യ​താ​യി ന​ടി റൊ​സാ​രി​യോ ഡോ​സ​ൻ. ഫാ​ൻ ഇ​വ​ന്‍റി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എം​സി​യു​വി​ന്‍റെ നെ​റ്റ്ഫ്ലി​ക്സ് പ​ര​മ്പ​ര​ക​ളാ​യ ഡെ​യ​ർ​ഡെ​വി​ൾ, ലൂ​ക്ക് കേ​ജ്, ദി ​ഡി​ഫ​ൻ​ഡേ​ഴ്സ് എ​ന്നി​വ​യി​ലൂ​ടെ ആ​രാ​ധ​ക​പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ക്ലെ​യ​ർ ടെം​പി​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റൊ​സാ​രി​യോ അ​വ​ത​രി​പ്പി​ച്ച​ത്. ഏ​ത് സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പ​മാ​ണ് ഇ​നി സ്ക്രീ​ൻ പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​രം സ്പൈ​ഡ​ർ​മാ​ൻ ചി​ത്ര​ത്തി​ലെ അ​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

പു​തി​യ സ്പൈ​ഡ​ർ​മാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ത​ന്‍റെ രം​ഗം പി​ന്നീ​ടു വെ​ട്ടി​മാ​റ്റി. വെ​ട്ടി​മാ​റ്റി​യ​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ല. രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ വി​വ​രം അ​മ്മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ, ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​നി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും താ​രം ത​മാ​ശ​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു. രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും, താ​ൻ മാ​ർ​വ​ൽ യൂ​ണി​വേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഭാ​വി​യി​ൽ വീ​ണ്ടും ക്ലെ​യ​ർ ടെം​പി​ളാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും റോ​സാ​രി​യോ പ​റ​ഞ്ഞു.

ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യി എ​ത്തി​യ സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​തു​വ​രെ 1.5 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ആ‍​യി മാ​റി. ഇ​ന്ത്യ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ൻ 500 കോ​ടി​യും പി​ന്നി​ട്ടു കു​തി​ക്കു​ക​യാ​ണ്.

Movies

സ്പൈ​ഡ​ർ​മാ​ൻ ചിത്രത്തിൽനിന്ന് തന്‍റെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റിയതിൽ പ്രതികരണവുമായി നടി റൊസാ​രി​യോ ഡോ​സ​ൻ

ആഗോളതരംഗമായി മാറിയ മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‌​സിന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം, സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ എ​ന്ന സി​നി​മ​യി​ൽ താ​ൻ അ​ഭി​ന​യി​ച്ച സീനുകൾ വെ​ട്ടി​മാ​റ്റി​യ​താ​യി ന​ടി റൊ​സാ​രി​യോ ഡോ​സൻ. ഫാ​ൻ ഇ​വന്‍റി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് താ​രം ഇക്കാര്യം വെളിപ്പെടുത്തിയത്.

എംസിയുവിന്‍റെ നെ​റ്റ്ഫ്ലി​ക്സ് പ​ര​മ്പ​ര​ക​ളാ​യ ഡെ​യ​ർ​ഡെ​വി​ൾ, ലൂ​ക്ക് കേ​ജ്, ദി ​ഡി​ഫ​ൻ​ഡേ​ഴ്സ് എ​ന്നി​വ​യി​ലൂ​ടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെ​യ​ർ ടെം​പി​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റൊ​സാ​രി​യോ അ​വ​ത​രി​പ്പി​ച്ച​ത്. ഏ​ത് സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പ​മാ​ണ് ഇ​നി സ്ക്രീ​ൻ പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന ആ​രാ​ധ​കന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​രം സ്പൈ​ഡ​ർ​മാ​ൻ ചി​ത്ര​ത്തി​ലെ അ​നു​ഭ​വം തുറന്നുപറഞ്ഞത്-

പു​തി​യ സ്പൈ​ഡ​ർ​മാ​ൻ സി​നി​മ​യിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്‍റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്‍റെ കാരണം അറിയില്ല. രംഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ വി​വ​രം അ​മ്മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ, ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​നി ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും താ​രം ത​മാ​ശ​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു. രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും, താ​ൻ മാ​ർ​വ​ൽ യൂ​ണി​വേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​ണ് എന്നതിൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഭാ​വി​യി​ൽ വീ​ണ്ടും ക്ലെ​യ​ർ ടെം​പി​ളാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും റോ​സാ​രി​യോ പ​റ​ഞ്ഞു.

ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യി എ​ത്തി​യ സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​തു​വ​രെ 1.5 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹിറ്റ് ആ‍യി മാറി. ഇന്ത്യയിൽ ചിത്രത്തിന്‍റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.

Movies

ആർജിവിയുടെ പോ​ലീ​സ് ക​മ്പ​നി; നായകനായി ഹ​ർ​ഷ​വ​ർധ​ൻ റാ​ണെ

വ്യത്യസ്ത ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. പോ​ലീ​സ് ക​മ്പ​നി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബി ടൗൺ താരം ഹർ​ഷ​വ​ർധ​ൻ റാ​ണെ​ നായകനാകും.
It Is More Dangerous Than D Company- എ​ന്നാണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ. ടി-​സീ​രീ​സ് ആണ് ചിത്രത്തിന്‍റെ നിർമാണം.

മും​ബൈ അ​ധോ​ലോ​ക ച​രി​ത്ര​ത്തി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തു​ട​ക്ക​ത്തി​ലും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും ഛോട്ടാ ​രാ​ജ​നും ത​മ്മി​ലു​ണ്ടാ​യ ചേ​രി​തി​രി​വും തു​ട​ർ​ന്നു​ണ്ടാ​യ ഗ്യാംഗ് പോ​രു​ക​ളും നി​യ​ന്ത്രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സ്ക്വാ​ഡി​ന്‍റെ ക​ഥ​യാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. 1997-2004 കാലഘട്ടത്തിൽ മുന്നൂറിലേറെ ഗൂണ്ടകളെയാണ് ഏ​റ്റു​മു​ട്ട​ലു​ക​ളിലൂടെ വകവരുത്തിയത്. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മും​ബൈ​യി​ലെ പ്ര​ശ​സ്ത എ​ൻ​കൗ​ണ്ട​ർ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​റാ​യ ദ​യാ നാ​യി​ക്കി​ന്‍റെ ജീവിതത്തിൽനിന്നുള്ള യഥാർഥ സംഭവങ്ങളാണു ചിത്രത്തിൽ. നായിക്കിന്‍റെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായാണ് റാണെ വെള്ളിത്തിരയിലെത്തുന്നത്.

2002-ൽ ആർജിവി സം​വി​ധാ​നം ചെ​യ്ത ക​മ്പ​നി, 2004-ലെ അ​ബ് ത​ക് ഛപ്പ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളും ഇ​തേ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. മു​ൻ​പ് അ​ധോ​ലോ​ക​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ ക​ഥ പ​റ​ഞ്ഞ ആ​ർ​ജി​വി, ഇ​ത്ത​വ​ണ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ഥ​യാ​ണ്, പോ​ലീ​സ് ക​മ്പ​നി എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്.

Movies

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കു​ത്തി വി​ഴു​ങ്ങി ന​ടി ഷെ​ഹ്നാ​സ് ഗി​ൽ

പ​ഞ്ചാ​ബി ചി​ത്ര​മാ​യ ഇ​ഷ്ഖ്നാ​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ന​ടി ഷെ​ഹ്നാ​സ് ഗി​ല്ലി​ന് അ​പ്ര​തീ​ക്ഷി​ത അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സെ​റ്റി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കു​ത്തി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ത​നി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. എ​ന്തോ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തു​പോ​ലെ തോ​ന്നി​യ ന​ടി ക​ഠി​ന​മാ​യി ചു​മ​യ്ക്കാ​ൻ തു​ട​ങ്ങി. ഈ ​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​ന​ട​ൻ സൗ​ര​ഭ് സ​ച്ച്ദേ​വ പു​റ​ത്തു ത​ട്ടി സ​ഹാ​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഷെ​ഹ്നാ​സി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ന​ടി​യു​ടെ സ​മ​ർ​പ്പ​ണ​ത്തെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​ഭി​ന​ന്ദി​ച്ച ആ​രാ​ധ​ക​ർ ഒ​പ്പം സ്വ​ന്തം ആ​രോ​ഗ്യ​വും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​മ​ന്‍റു​ക​ളി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചു.

അ​ര​വി​ന്ദ് ഖൈ​റ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ഷ്ഖ്നാ​മ. ഇ​ന്ത്യ​ൻ പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ഒ​രു സി​ഖ് വി​ദ്യാ​ർ​ഥി​യും ക​വി​യു​മാ​യ നി​മ്മ​യു​ടെ​യും, പാ​കി​സ്ഥാ​ൻ പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ന​സീ​മ എ​ന്ന മു​സ്‌​ലിം പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​ണ​യ​ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഷെ​ഹ്നാ​സ് ഗി​ല്ലും ജ​യ് ര​ൺ​ധാ​വ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സൗ​ര​ഭ് സ​ച്ച്ദേ​വ, അ​ഞ്ജും ബ​ത്ര, മ​ഹ​ൻ​ബീ​ർ ഭു​ള്ള​ർ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Movies

സി​നി​മ​ച​ർ​ച്ച​യ്ക്കാ​യി വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി, ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ചു; സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ  

യു​വ​ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. സം​വി​ധാ​യ​ക​ൻ ഷ​ക്കീ​ൽ നൂ​റാ​നി(73) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ ച​ർ​ച്ച​യ്ക്കെ​ന്ന പേ​രി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

മ​ൽ​വാ​നി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​ഗ​സ്റ്റ് 12 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ബ​ഡേ ദി​ൽ​വാ​ലാ (1999), ജോ​രു കാ ​ഗു​ലാം (2000) തു​ട​ങ്ങി​യ ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും നി​ർ​മാ​താ​വും നൂ​റാ​നി​യാ​യി​രു​ന്നു.

2016 ൽ ​ലോ​ഖ​ണ്ഡ്വാ​ല​യി​ൽ വ​ച്ച് ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ഷോ​യ്ക്കി​ടെ​യാ​ണ് ന​ടി​യും നൂ​റാ​നി​യും ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​വി​ടെ വ​ച്ചാ​ണ് നൂ​റാ​നി ന​ടി​യോ​ടു പ​റ​ഞ്ഞ​ത്. ശേ​ഷം പു​തി​യ സി​നി​മ​യെ കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​നെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ലെ നൂ​റാ​നി​യു​ടെ വ​സ​തി​യി​ൽ വ​ച്ച് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും ല​ഹ​രി ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി​യെ​ന്നും ന​ടി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. കൂ​ടാ​തെ സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​തു കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സി​നോ​ടോ വീ​ട്ടു​കാ​രോ​ടോ പ​റ​ഞ്ഞാ​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു നി​ര​വ​ധി ത​വ​ണ ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും ന​ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Movies

കജോളിന് പിറന്നാൾ; അജയ്‌ ദേവ്ഗണിന്‍റെ ആശംസാ കുറിപ്പ് ആഘോഷമാക്കി ആരാധകർ

ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്‍റെ ജന്മദിനത്തിൽ അ​ജ​യ് ദേ​വ്ഗ​ൺ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.

ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കുവ​ച്ചു​കൊ​ണ്ട് താരം കുറിച്ചു- വ​ർ​ഷ​ങ്ങ​ളാ​യി എന്‍റെ ത​മാ​ശ​ക​ൾ ആ​സ്വ​ദി​ച്ചു കേ​ൾ​ക്കാ​ൻ ഒ​രേ​യൊ​രു പ്രേ​ക്ഷ​ക മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, ക​ജോ​ളി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ... എ​ന്നാ​യി​രു​ന്നു അ​ജ​യ് ദേവഗണിന്‍റെ പോ​സ്റ്റ്. ത​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും പ​ങ്കാ​ളി​ത്ത​വും വ്യ​ക്ത​മാ​ക്കു​ന്ന ​ആ​ശം​സാ​ കു​റി​പ്പ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. താ​ര ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പ്ര​മു​ഖ​രും ആ​രാ​ധ​ക​രും ക​മ​ന്‍റ് ബോ​ക്സി​ൽ എ​ത്തു​ന്നു​ണ്ട്.

1999-ലാ​യി​രു​ന്നു അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ​യും ക​ജോ​ളി​ന്‍റെ​യും വി​വാ​ഹം. ഹ​ൽ​ച​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​രം​ഭി​ച്ച സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ബോ​ളി​വു​ഡി​ലെ മാ​തൃ​കാ ദ​മ്പ​തി​ക​ളാ​യി ഇ​രു​വ​രും തു​ട​രു​ന്നു.

1992-ൽ ​ബേ​ഖു​ദി എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു പ്രവേശിച്ച ക​ജോ​ൾ, ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ, ബാ​സി​ഗ​ർ, കു​ച്ച് കു​ച്ച് ഹോ​താ ഹേ, ​ഫ​നാ തു​ട​ങ്ങി​യ എ​വ​ർ​ഗ്രീ​ൻ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

Movies

നിയമത്തിനു മുൻപിൽ കൊണ്ടുവരും; ഡീ​പ്പ് ഫെ​യ്ക്കു​ക​ൾ​ക്കെ​തി​രേ മൃ​ണാ​ൾ ഠാ​ക്കൂ​ർ

ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച സി​നി​മയ്​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ഗുണകരമാകുന്പോൾതന്നെ ഭീഷ​ണി​യാ​യും മാ​റു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്രലോ​ക​ത്തെ പ്ര​മു​ഖ​രെ​യും ഒ​രു​പോ​ലെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.

നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാ​ജ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ എ​ക്സി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​മാ​ണ് താ​രം ത​ന്‍റെ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. തന്‍റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മൃ​ണാ​ൾ ഓ​ർമിപ്പിച്ചു. ​നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും, ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ നി​യ​മനടപടികൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും താ​രം തു​റ​ന്ന​ടി​ച്ചു.

മൃ​ണാ​ൾ ഠാ​ക്കൂ​ർ മാ​ത്ര​മ​ല്ല, അ​ടു​ത്ത​കാ​ല​ത്താ​യി ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ്, ര​ൺ​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ​ നി​ര​വ​ധി മു​ൻ​നി​ര താ​ര​ങ്ങ​ളും ഇ​ത്ത​രം ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. മു​ൻ​പ് ര​ശ്മി​ക​യു​ടെ വ്യാ​ജ വീ​ഡി​യോ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​പ്പോ​ൾ, സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യും, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​യും സാങ്കേതികവിദ്യ ദുരുപയോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് താരങ്ങളിൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചിരിക്കുന്നത്.

National

പു​ര​സ്കാ​ര തി​ള​ക്ക​ത്തി​ൽ ബോളിവുഡിന്‍റെ "ചന്ദു ചാമ്പ്യൻ'

ക​​​​ബീ​​​​ർ ഖാ​​​​ൻ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘ച​​​​ന്ദു ചാ​​​​മ്പ്യ​​​​ൻ’എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു ബോ​​​​ളി​​​​വു​​​​ഡ് യു​​​​വ​​​​താ​​​​രം കാ​​​​ർ​​​​ത്തി​​​​ക് ആ​​​​ര്യ​​​​ന് മ​​​​മ്മൂ​​​​ട്ടി​​​​ക്കൊ​​​​പ്പം മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ​​​​ത്.

ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ പാ​​​​ര​​​​ലി​​​​മ്പി​​​​ക് സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വ് മു​​​​ര​​​​ളി കാ​​​​ന്ത് പേ​​​​ട്ക​​​​റു​​​​ടെ ജീ​​​​വി​​​​തം വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ർ​​​​ത്തി​​​​ക് ന​​​​ട​​​​ത്തി​​​​യ ശാ​​​​രീ​​​​രി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ളും അ​​​​ഭി​​​​ന​​​​യ​​​​വും സി​​​​നി​​​​മാ​​​​ലോ​​​​ക​​​​ത്ത് വ​​​​ലി​​​​യ പ്ര​​​​ശം​​​​സ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യി​​​​രു​​​​ന്നു.

ചി​​​ത്ര​​​ത്തി​​​ൽ ത​​​ന്‍റെ ജീ​​​വി​​​തം അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ക്കി​​​യ കാ​​​ർ​​​ത്തി​​​ക് ആ​​​ര്യ​​​ൻ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ച​​​ല​​​ച്ചി​​​ത്ര ബ​​​ഹു​​​മ​​​തി​​​യാ​​​യ ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ണെ​​​ന്ന് മു​​​ര​​​ളി കാ​​​ന്ത് പേ​​​ട്ക​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബോ​​​​ളി​​​​വു​​​​ഡി​​​​ൽ യാ​​​​തൊ​​​​രു​​​​വി​​​​ധ ഗോ​​​​ഡ്ഫാ​​​​ദ​​​​ർ​​​​മാ​​​​രു​​​​മി​​​​ല്ലാ​​​​തെ സ്വ​​​​ന്തം പ്ര​​​​യ​​​​ത്നം കൊ​​​​ണ്ടു മാ​​​​ത്രം വ​​​​ള​​​​ർ​​​​ന്നു വ​​​​ന്ന ന​​​​ട​​​​നാ​​​​ണ് 36കാ​​​ര​​​നും അ​​​വി​​​വാ​​​ഹി​​​ത​​​നു​​​മാ​​​യ കാ​​​​ർ​​​​ത്തി​​​​ക്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗ്വാ​​​​ളി​​​​യ​​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി​ പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഒ​​​​ട്ട​​​​ന​​​​വ​​​​ധി ഓ​​​​ഡി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്താ​​​​ണ് സി​​​​നി​​​​മ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

2011ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘പ്യാ​​​​ർ കാ ​​​​പ​​​​ഞ്ച്നാ​​​​മ’എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ര​​​​ങ്ങേ​​​​റ്റം. ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലെ കാ​​​​ർ​​​​ത്തി​​​​ക്കി​​​​ന്‍റെ നീ​​​​ള​​​​മേ​​​​റി​​​​യ മോ​​​​ണോ​​​​ലോ​​​​ഗ് സം​​​​ഭാ​​​​ഷ​​​​ണം യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ൻ ത​​​​രം​​​​ഗ​​​​മാ​​​​യി മാ​​​​റി.

തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ചോ​​​​ക്ലേ​​​​റ്റ് ഹീ​​​​റോ വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു തി​​​​ള​​​​ങ്ങി​​​​യ​​​​തെ​​​​ങ്കി​​​​ലും 2018ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘സോ​​​​നു കേ ​​​​ടി​​​​റ്റു കി ​​​​സ്വീ​​​​റ്റി’എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ന്‍റെ വ​​​​ൻ വി​​​​ജ​​​​യം കാ​​​​ർ​​​​ത്തി​​​​ക്കി​​​​ന്‍റെ ക​​​​രി​​​​യ​​​​ർ മാ​​​​റ്റി​​​​മ​​​​റി​​​​ച്ചു.

 

National

ആ​മി​ർ ഖാ​നെ​തി​രേ വാളെടുത്ത് മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​മാ​ർ

മും​​​​ബൈ: മൂ​​​​ന്നാ​​​​മ​​​​തും വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യ ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ ആ​​​​മി​​​​ർ ഖാ​​​​നെ​​​​തി​​​​രേ വാ​​​​ളെ​​​​ടു​​​​ത്ത് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ന്ത്രി​​​​മാ​​​​ർ. ആ​​​​മി​​​​ർ ല​​​​വ് ജി​​​​ഹാ​​​​ദി​​​​ന്‍റെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സഡ​​​​റാ​​​​ണെ​​​​ന്ന് ശി​​​​വ​​​​സേ​​​​ന നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ സ​​​​ഞ്ജ​​​​യ് ഷി​​​​ർ​​​​സാ​​​​ത് പ​​​​റ​​​​ഞ്ഞു.

ആ​​​​മി​​​​ർ വ​​​​ലി​​​​യ താ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കാം; എ​​​​ന്നാ​​​​ൽ, മൂ​​​​ന്നു ത​​​​വ​​​​ണ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യ​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഹൃ​​ദ​​​​യ​​​​ത്തി​​​​ലെ സ്ഥാ​​​​നം ന​​​​ഷ്ട​​​​പ്പെ​​​​ട്ടെ​​​​ന്ന് ഷി​​​​ർ​​​​സാ​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ബി​​​​ജെ​​​​പി നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ നി​​​​തേ​​​​ഷ് റാ​​​​ണെ​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഷി​​​​ർ​​​​സാ​​​​തും ആ​​​​മി​​​​റി​​​​നെ​​​​തി​​​​രേ വാ​​​​ളെ​​​​ടു​​​​ത്ത​​​​ത്.

സെ​​​​ലി​​​​ബ്രി​​​​റ്റി​​​​ക​​​​ൾ ഇ​​​​ത്ത​​​​രം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ ഹി​​​​ന്ദു സ​​​​മൂ​​​​ഹം അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നി​​​​തേ​​​​ഷ് റാ​​​​ണ​​​​യു​​​​ടെ ക​​​​മ​​​​ന്‍റ്. ആ​​​​മി​​​​റി​​​​ന്‍റെ വി​​​​വാ​​​​ഹം ല​​​​വ് ജി​​​​ഹാ​​​​ദി​​​​ന് ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി കാ​​​​ണാ​​​​നാ​​​​വു​​​​മോ​​​​യെ​​​​ന്നും നി​​​​തേ​​​​ഷ് റാ​​​​ണ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

Movies

സി​ൽ​ക്യാ​ര ട​ണ​ൽ ദു​ര​ന്തം വെള്ളിത്തിരയിലേക്ക്; ടീം ആമിർ ഖാൻ ഒരുങ്ങുന്നു

ലോ​ക​ത്തെ മുൾ​മു​ന​യി​ൽ നി​ർ​ത്തി​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സി​ൽ​ക്യാ​ര ട​ണ​ൽ ദുരന്തവും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. സി​ൽ​ക്യാ​ര 41 എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​വ​മ്പ​ൻ ചി​ത്രം ബി ടൗൺ ബാദുഷ ആ​മി​ർ ഖാ​ന്‍റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബ​ജ്രം​ഗി ഭാ​യ്ജാ​ൻ, 83 തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വെള്ളിത്തിരയിലെത്തിച്ച ക​ബീ​ർ ഖാ​ൻ ആ​ണ് സംവിധായകൻ. ആ​മി​ർ ഖാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്, മൈ​ൻ​ഡ് ബ്ലോ​യിം​ഗ് ഫി​ലിം​സ് ഓസ്ട്രേലിയ, ക​ബീ​ർ ഖാ​ൻ ഫി​ലിം​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണു ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

2023 ന​വം​ബ​റി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ നി​ർമാ​ണ​ത്തി​ലി​രു​ന്ന സി​ൽ​ക്യാ​ര-​ബാ​ർ​കോ​ട്ട് ട​ണ​ൽ ത​ക​ർ​ന്ന് ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ 41 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഓ​സ്‌​ട്രേ​ലി​യ​ൻ വി​ദ​ഗ്ധ​ൻ അ​ർ​നോ​ൾ​ഡ് ഡി​ക്‌​സി​ന്‍റെ നി​ർ​ണാ​യ​ക പ​ങ്കും ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ദൃ​ശ്യ​വത്കരിക്കും.

ദി ​വാ​ട്ട​ർ ഡി​വൈ​ന​ർ (2014) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ തി​ര​ക്ക​ഥാ​കൃ​ത്ത് ആ​ൻ​ഡ്രൂ അ​ന​സ്റ്റാ​സി​യോ​സ് ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന ഈ ​ച​രി​ത്ര​ദി​ന​ത്തി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ആ​മി​ർ ഖാ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ക​ൾ​ക്കു മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും അ​തി​ജീ​വ​ന​വും തെ​ളി​യി​ച്ച ​സംഭവം വെ​ള്ളി​ത്തി​ര​യി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു മ​നു​ഷ്യ​ക​ഥ​യാ​ണ് ഇ​തെ​ന്നും, ജീ​വ​നു​വേ​ണ്ടി പോ​രാ​ടി​യ​വ​രു​ടെ ആ​ശ​ങ്ക​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും ഒ​പ്പം ഒ​രു ല​ക്ഷ്യ​ത്തി​നാ​യി ഒ​ന്നി​ച്ച മ​നു​ഷ്യ​രുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്‍റെ ല​ക്ഷ്യ​മെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ണ്ണി ഡി​യോ​ൾ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന, ബ​ട്‌വാ​ര 1947 എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​ര​ക്കു​ക​ളി​ലാ​ണ് ആ​മി​ർ ഖാന്‍റെ നിർമാണക്കന്പനി. രാ​ജ്കു​മാ​ർ സ​ന്തോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ഗ​സ്റ്റ് 13-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഇ​തി​നുശേ​ഷ​മാ​കും സി​ൽ​ക്യാ​ര 41 -ന്‍റെ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.

Movies

അ​മ്മ​യാ​കാ​നു​ള്ള സ്വ​പ്നം സു​ര​ക്ഷി​ത​മാ​ക്കി കൃ​തി

ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ര്‍ നാ​യി​ക​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​യ കൃ​തി സ​നോ​ൻ ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​ഞ്ചു​വ​ര്‍​ഷം മു​ന്പ് താ​ന്‍ അ​ണ്ഡം ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

വി​വാ​ഹ​ത്തി​ന്‍റെ​യോ മാ​തൃ​ത്വ​ത്തി​ന്‍റെ​യോ കാ​ര്യ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ സ​മ​യ​പ​രി​ധി​ക്ക് അ​ടി​മ​പ്പെ​ടാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കൃ​തി പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് കൃ​തി​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ല്‍.

ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ മി​മി എ​ന്ന ചി​ത്ര​ത്തി​നാ​യി ഏ​ക​ദേ​ശം 15 കി​ലോ​ഗ്രാം ഭാ​രം കൂ​ട്ടേ​ണ്ടി വ​ന്ന സ​മ​യ​ത്താ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. ര​ണ്ടു മാ​സ​ത്തെ ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള ബു​ദ്ധി​പൂ​ര്‍​വം ഉ​പ​യോ​ഗി​ച്ചാ​ണ് ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​ന്ന് ശ​രീ​ര​ഭാ​ര​വും വ​ര്‍​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അ​താ​യി​രു​ന്നു ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മെ​ന്ന് എ​നി​ക്ക് തോ​ന്നി.

ജീ​വി​തം ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ത് സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ജീ​വി​ക്ക​ണം. വി​വാ​ഹ​വും കു​ഞ്ഞും ഒ​രാ​ളു​ടെ മ​ന​സി​ല്‍ നി​ന്നു​ള്ള ആ​ഗ്ര​ഹ​മാ​യി​രി​ക്ക​ണം. സ​മ​യ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ നി​ന്ന​ല്ല.

അ​ണ്ഡം ശീ​തീ​ക​രി​ക്ക​ല്‍ സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും എ​ളു​പ്പ​മ​ല്ല. ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളും മൂ​ഡ് സ്വി​ങ്‌​സും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടു. എ​ന്നി​രു​ന്നാ​ലും എ​ന്‍റെ ഭാ​വി​ക്കാ​യി ഞാ​ന്‍ ന​ല്‍​കി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ഈ ​തീ​രു​മാ​നം-​കൃ​തി വ്യ​ക്ത​മാ​ക്കി.

ഗ്ലാ​മ​ര്‍ ലോ​ക​ത്ത് തി​ള​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ത്ത​ര​മൊ​രു തു​റ​ന്നു​പ​റ​ച്ചി​ലി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ് കൃ​തി സ​നോ​ന്‍. ക​രി​യ​റി​നും വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ് കൃ​തി​യു​ടെ ഈ ​നി​ല​പാ​ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2021ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് മി​മി. അ​മേ​രി​ക്ക​ന്‍ ദ​മ്പ​തി​ക​ള്‍​ക്കാ​യി വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്ന യു​വ​തി​യാ​യാ​ണ് ചി​ത്ര​ത്തി​ല്‍ കൃ​തി വേ​ഷ​മി​ട്ട​ത്.

Movies

വി​ഷ്ണു വി​ശാ​ലി​ന്‍റെ ഗോ​ദ​യി​ലെ പൂ​രം; ഗാ​ട്ടാ ഗു​സ്തി 2 വി​ജ​യ​ത്തി​ൽ ആ​മി​ർ ഖാ​ൻ

തെ​ന്നി​ന്ത്യ​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ വി​ഷ്ണു വി​ശാ​ലും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഗാ​ട്ടാ ഗുസ്തി 2 തി​യേ​റ്റ​റു​ക​ളി​ൽ വ​മ്പ​ൻ വി​ജ​യ​മാ​യി മു​ന്നേ​റു​ക​യാ​ണ്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ 19 കോ​ടി​യി​ല​ധി​കം രൂ​പ വാ​രി​ക്കൂ​ട്ടി ബോ​ക്സ് ഓ​ഫീ​സി​നെ വി​റ​പ്പി​ക്കു​ന്ന ഈ ​സ്പോ​ർ​ട്സ് കോ​മ​ഡി ചി​ത്ര​ത്തി​ന് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽനി​ന്നും വ​ലി​യൊ​രു അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തിന്‍റെ ​ഗം​ഭീ​ര വി​ജ​യ​ത്തി​ൽ ത​നി​ക്കു​ള്ള വ​ലി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ​എ​ത്തി​യി​രി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം മി​സ്റ്റ​ർ പെ​ർ​ഫെ​ക്റ്റ് ആ​മി​ർ ഖാ​ൻ!

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ൾ ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്കു സ​മ്മാ​നി​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്നി​നെ​യും അ​തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ​യും ആ​മി​ർ ഖാ​ൻ ഏ​റെ പ്ര​ശം​സി​ച്ചു. സാ​ധാ​ര​ണ​ക്കാ​രാ​യ പ്രേ​ക്ഷ​ക​രെ​യും കു​ടും​ബ​ങ്ങ​ളെ​യും ഒ​രു​പോ​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കുന്ന മി​ക​ച്ച കോ​മ​ഡി​യും വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും ഗാ​ട്ട ഗു​സ്തി 2 -​ ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താരം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ്ണു വി​ശാ​ലി​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ രാ​ക്ഷ​സ​ൻ, ഗാ​ട്ട ഗു​സ്തി (ആ​ദ്യ ഭാ​ഗം) എ​ന്നി​വ​യ്ക്കും ഉ​ത്ത​രേ​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടാം ഭാ​ഗ​വും ബോ​ളി​വു​ഡിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ചെ​ല്ല അ​യ്യാ​വു ആണ് ചിത്രത്തിന്‍റെ സം​വി​ധാ​യകൻ. ബോ​ക്സ് ഓ​ഫീ​സി​ൽ കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന​തി​നൊ​പ്പം ആ​മി​ർ ഖാ​നെ​പ്പോ​ലൊ​രു ഇ​തി​ഹാ​സതാ​ര​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം കൂ​ടി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഗാ​ട്ട ഗു​സ്തി 2 ടീ​മി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Movies

ആ​മി​റി​ന് മൂ​ന്നാം വി​വാ​ഹം; സാ​ക്ഷി​യാ​യി മ​ക്ക​ൾ  

ബോ​ളി​വു​ഡ് ന​ട​ൻ ആ​മി​ർ ഖാ​ൻ വി​വാ​ഹി​ത​നാ​യി. ദീ​ർ​ഘ​കാ​ല പ്ര​ണ​യി​നി​യാ​യ ഗൗ​രി സ്പ്രാ​റ്റി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ആ​മി​ർ ഖാ​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ര​ജി​സ്റ്റ​ർ വി​വ​ഹാം. മു​ൻ ഭാ​ര്യ​മാ​രും അ​വ​രു​ടെ മ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​മി​റി​ന്‍റെ​യും ഗൗ​രി​യു​ടെ​യും മു​ൻ വി​വാ​ഹ​ങ്ങ​ളി​ലെ മ​ക്ക​ളും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​മി​റി​ന്‍റെ മ​ക്ക​ളാ​യ ജു​നൈ​ദ് ഖാ​നും ഇ​റ ഖാ​നും വീ​ട്ടി​ലെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ, ന​ടി എ​ല്ലി അ​വ്റാം തു​ട​ങ്ങി​യ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
 
സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ ഹി​റാ​നി​യു​ടെ പു​തി​യ വെ​ബ് സീ​രീ​സി​ന്‍റെ പ്രീ​മി​യ​ർ ച​ട​ങ്ങി​ൽ ജൂ​ലൈ 5-ന് ​വി​വാ​ഹി​ത​രാ​കു​മെ​ന്ന് ആ​മി​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​പ്പം ത​ന്‍റെ നാ​ലു​മ​ക്ക​ളും വി​വാ​ഹ​ച്ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കു​മെ​ന്നും ആ​മി​ർ പ​റ‍​ഞ്ഞി​രു​ന്നു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​ണ് ഗൗ​രി സ്പ്രാ​റ്റ്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ആ​മി​ർ ഗൗ​രി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ആ​മി​റി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. ഗൗ​രി​യും ആ​മി​റും ദീ​ർ​ഘ​കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. മും​ബൈ​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് ഗൗ​രി​യു​മൊ​ത്ത് ആ​മി​ർ ഖാ​ൻ താ​മ​സം മാ​റ്റി​യി​രു​ന്നു. ഗൗ​രി​യെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​മി​ർ പ​റ​ഞ്ഞി​രു​ന്നു. മു​ന്‍ വി​വാ​ഹ​ത്തി​ല്‍ ഗൗ​രി​ക്ക് ഏ​ഴ് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Movies

ക​ല്യാ​ണി ബോ​ളി​വു​ഡി​ലേ​ക്ക്

സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ‌ ബോ​ളി​വു​ഡി​ലേ​ക്ക്. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ര​ൺ​വീ​ർ സിം​ഗ് നാ​യ​നാ​കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

300 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന പ്ര​ള​യ് എ​ന്ന സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ വി​ചി​ത്ര​രൂ​പി​ക​ൾ​ക്കി​ട​യി​ൽ പെ​ട്ടു​പോ​കു​ന്ന ദ​ന്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ത​ക​ർ​ന്ന​ടി​ഞ്ഞ മും​ബൈ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​ഥ. വൈ​കാ​തെ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​സ്ട്രേ​ലി​യ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

2013ൽ ​ഒ​രു ഹി​ന്ദി സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​റാ​യാ​ണു തു​ട​ക്കം. 2016ൽ ​ഒ​രു ത​മി​ഴ് സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 2017ൽ ​റി​ലീ​സാ​യ ഹ​ലോ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി.

2020ൽ ​അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ലോ​കഃ എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ഈ ​ചി​ത്ര​ത്തോ​ടെ പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി ക​ല്യാ​ണി വ​ള​ർ​ന്നു.

Movies

ആ​മി​ർ-ഗൗ​രി വിവാഹം ഞായറാഴ്ച മുംബൈയിൽ

ബി ടൗൺ സൂപ്പർതാരം ആമിർ ഖാൻ പ്രണയത്തിന്‍റെ മൂന്നാം അധ്യായത്തിലേക്ക്. തന്‍റെ കാമുകി ഗൗ​രി സ്പ്രാ​റ്റു​മാ​യു​ള്ള വി​വാ​ഹം ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലെ വ​സ​തി​യി​ൽ ന​ട​ക്കു​മെ​ന്ന് താ​രം മാ​ധ്യ​മ​ങ്ങ​ളോ​ടു സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക സി​നി​മാ സ്ക്രീ​നിംഗിനിടെയാണ് ആമിർ മാധ്യമങ്ങളോടു ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രി​ക്കും വി​വാ​ഹ​മെ​ന്ന് ആ​മി​ർ വ്യ​ക്ത​മാ​ക്കി. ഇ​രുകു​ടും​ബ​ങ്ങ​ളി​ലെ​അം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക. മും​ബൈ​യി​ലെ വീ​ട്ടി​ൽ സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ൾ. ബോ​ളി​വു​ഡി​നാ​യി വ​മ്പ​ൻ റി​സ​പ്ഷ​ൻ പാ​ർ​ട്ടി​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അതേസമയം, ഷാ​രൂ​ഖ് ഖാ​ൻ, സ​ൽ​മാ​ൻ ഖാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ​സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നിയാണ് ഗൗ​രി സ്പ്രാ​റ്റ്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ തന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ആ​മി​ർ ഗൗ​രി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

Movies

വെ​ള്ളി​ത്തി​ര​യി​ലെ മാ​ന്ത്രി​ക​ക്കൂ​ട്ട് വീ​ണ്ടും; അ​ക്ഷ​യ്ക്കൊ​പ്പം പ്രി​യ​ദ​ര്‍​ശ​ന്‍റെ പു​തി​യ കോ​മ​ഡി-​ത്രി​ല്ല​ര്‍, ലാൽ-പ്രിയൻ ചിത്രം മാറ്റി

ബി ​ടൗ​ണി​നെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ഹി​റ്റ് കൂ​ട്ടു​കെ​ട്ട്, അ​ക്ഷ​യ്കു​മാ​ർ-​പ്രി​യ​ദ​ർ​ശ​ൻ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ അ​ക്ഷ​യ്കു​മാ​റും ത​ങ്ങ​ളു​ടെ ഒ​ന്‍​പ​താ​മ​ത്തെ ചി​ത്ര​ത്തി​നാ​യാ​ണ് കൈ​കോ​ര്‍​ക്കു​ന്ന​ത്. പ്ര​മു​ഖ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ടി​പ്‌​സ് ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് പ്രോ​ജ​ക്റ്റി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റോ​ടെ ആ​രം​ഭി​ക്കും.

ഹേ​രാ ഫേ​രി 3 - എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന ചു​മ​ത​ല​യിൽനിന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പിന്മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ പ്രോ​ജ​ക്റ്റി​ന് അ​തി​വേ​ഗം വ​ഴി​തെ​ളി​ഞ്ഞ​ത്. പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം പ​ക്കാ കോ​മ​ഡി-​ത്രി​ല്ല​ര്‍ ജോ​ണ​റി​ലാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. മു​ന്‍​പ് കോ​മ​ഡി​യും സ​സ്‌​പെ​ന്‍​സും നി​റ​ഞ്ഞ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, തന്‍റെ ക​രി​യ​റി​ല്‍ ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യി​ലാ​യി​രി​ക്കും ഈ ​സി​നി​മ​യെ​ന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. ഭൂ​ത് ബം​ഗ്ല എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം തി​ര​ക്ക​ഥാ​കൃ​ത്ത് രോ​ഹ​ന്‍ ശ​ങ്ക​റും പ്രി​യ​ദ​ര്‍​ശ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ പ്രോജക്ടിനുണ്ട്.

ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യാ​ണ് വി​വ​രം. തി​ര​ക്ക​ഥ​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണ് മാ​റ്റം. മോഹൻലാൽ ​പ്രോ​ജ​ക്റ്റ് അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Viral

വി​ദ്യാ ബാ​ല​ന്‍റെ 'മു​റി ഇം​ഗ്ലീ​ഷും ക​ടു​ക് വ​റ​യും'; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് പു​ത്ത​ൻ റീ​ൽ

ബോ​ളി​വു​ഡ് താ​ര​മാ​ണെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റു​ക​യാ​ണ് വി​ദ്യാ ബാ​ല​ൻ. സി​നി​മ​ക​ളി​ലെ ഹി​റ്റ് കോ​മ​ഡി രം​ഗ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി താ​രം ഒ​രു​ക്കു​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ൾ​ക്ക് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മാ​ണു​ള്ള​ത്.

പ​ഞ്ചാ​ബി ഹൗ​സി​ലെ ര​മ​ണ​നെ​യും മൂ​ക്കി​ല്ലാ രാ​ജ്യ​ത്തെ ചി​രി​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മെ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച ന​ടി ഇ​പ്പോ​ഴി​താ മ​റ്റൊ​രു കി​ടി​ല​ൻ വീ​ഡി​യോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഉ​ർ​വ​ശി​യും മീ​രാ ജാ​സ്മി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ച്ചു​വി​ന്‍റെ അ​മ്മ​യി​ലെ ര​സ​ക​ര​മാ​യ ഒ​രു ഭാ​ഗ​മാ​ണ് വി​ദ്യ ഇ​ത്ത​വ​ണ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ വ​ള​രെ ര​സ​ക​ര​മാ​യി മു​റി ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ചു​കൊ​ണ്ട് പാ​ച​കം ചെ​യ്യു​ന്ന ഉ​ർ​വ​ശി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ ഭാ​വ​ങ്ങ​ളോ​ടെ വി​ദ്യാ ബാ​ല​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​യാ​യ ഉ​ർ​വ​ശി ചേ​ച്ചി​യു​ടെ ഒ​രു രം​ഗ​മാ​ണി​തെ​ന്നും ഇ​തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ചേ​ച്ചി ത​ന്നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​പ്പാ​യി അ​വ​ർ ചേ​ർ​ത്തി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ ഒ​മ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ക​ടു​ക് വ​റ​ക്ക​ൽ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

മ​ല​യാ​ളി​ക​ളും അ​ന്യ​ഭാ​ഷ​ക്കാ​രു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ ബാ​ല​നും ഉ​ർ​വ​ശി​യും ഒ​ന്നി​ച്ച് ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ്ര​മു​ഖ സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ ക​മ​ന്‍റ് ചെ​യ്തു.

ഡ​യ​ലോ​ഗു​ക​ൾ ഒ​ന്നും മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ന​ടി​യു​ടെ ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ നൂ​റു ശ​ത​മാ​ന​വും മി​ക​ച്ച​താ​ണെ​ന്ന് അ​ന്യ​ഭാ​ഷാ ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഉ​ർ​വ​ശി​യു​ടെ ഡ​യ​ലോ​ഗ് പ്രി​യ​ന​ടി​യാ​യ വി​ദ്യാ ബാ​ല​നി​ലൂ​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് മ​ല​യാ​ളി​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

 

National

69-ാം വയസിൽ കാൻസറിനോട് പോരാടി മുൻ മിസ് ഇന്ത്യ നഫീസ അലി; 11,000 അടി ഉയരത്തിൽ ട്രെക്കിംഗ്

ബോളിവുഡിന്‍റെ പ്രിയങ്കരി നഫീസ അലി മലയാളിക്കും സുപരിചിതയായ താരമാണ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രം ചലച്ചിത്രാസ്വാദകരുടെ മനസിൽ എന്നും നിലനിൽക്കും. 1976ൽ, തന്‍റെ പത്തൊന്പതാം വയസിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നഫീസ ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു.

വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം അസുഖബാധിതയായതിനെത്തുടർന്ന്, പൊതുമധ്യത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ, കാൻസറിന്‍റെ നാ​ലാം ഘ​ട്ട​ത്തി​ലും വ​റ്റാ​ത്ത ആ​ത്മ​വി​ശ്വാ​സ​വു​മാ​യി നഫീസ അലി നടത്തിയ ട്രെക്കിംഗ് വാർത്തയാണ് താരത്തെ സ്നേഹിക്കുന്നവർ പ്രാർഥനയോടെ ഏറ്റെടുത്തത്. 69 വയസ് പിന്നിടുന്പോഴും രോഗാവസ്ഥയോടു പോ​രാ​ടി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ റോ​ഹ്താംഗിൽ പ​തി​നൊ​ന്നാ​യി​രം അ​ടി ഉ​യ​ര​മു​ള്ള മ​ല​നി​ര​ക​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​മു​ൻ മി​സ് ഇ​ന്ത്യ. കീ​മോ​തെ​റാ​പ്പി​ക​ൾ​ക്കു വി​ധേ​യ​യാ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ന​ഫീ​സ ​സാ​ഹ​സി​കയാ​ത്ര ന​ട​ത്തി​യ​ത്.

 

Movies

അപ്സരസ് തൊട്ടരികിൽ... മും​ബൈ​ അ​വാ​ർ​ഡ് നി​ശ​യി​ൽ ഭൂ​മി പെ​ഡ്നേ​ക്ക​ർ അണിഞ്ഞത് നാല് ലക്ഷത്തിന്‍റെ ഗൗൺ

മും​ബൈ​യി​ലെ അ​വാ​ർ​ഡ് നി​ശ​യി​ൽ വീ​ണ്ടും ഫാ​ഷ​ൻ വി​സ്മ​യ​മാ​യി ബി ടൗൺ സ്വപ്നതാരം ഭൂ​മി പെ​ഡ്നേ​ക്ക​ർ. സ്റ്റൈ​ലി​ഷ് വ​സ്ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ​യും ഫാ​ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും റെ​ഡ് കാ​ർ​പെ​റ്റു​ക​ളി​ൽ തി​ള​ങ്ങാ​റു​ള്ള താ​രം ഇ​ത്ത​വ​ണ അ​തി​മ​നോ​ഹ​ര​മാ​യ ഐ​സി ബ്ലൂ ​ഗൗ​ണി​ലാ​ണ് ആരാധകരുടെ മനം കവർന്നത്. റൊ​മാ​നി​യ​ൻ ഡി​സൈ​ന​ർ റി​യ കോ​സ്റ്റ രൂപകൽപ്പന ചെ​യ്ത ലോ​റ​ൻ ഡ്ര​സ് ഇ​ൻ സ്കൈ ​ബ്ലൂ - എ​ന്ന ല​ക്ഷ്വ​റി ഗൗ​ൺ ആ​ണ് ഭൂ​മി ധ​രി​ച്ച​ത്. ഏ​ക​ദേ​ശം 4,11,280 രൂ​പ​യാ​ണ് ഈ ​ആ​ഡം​ബ​ര ഗൗണിന്‍റെ വിപണിമൂല്യം.

ആ​ധു​നി​ക​ത​യും ചാരുതയും ഒരുപോ​ലെ ‌‌ഇഴചേർന്നതായിരുന്നു ഭൂ​മി​യു​ടെ വ​സ്ത്രം. ഹാ​ൽ​ട്ട​ർ നെ​ക്ക്‌​ലൈ​നും മൃ​ദു​വാ​യ ഡ്രേ​പ്പിം​ഗും ചേ​ർ​ന്ന ഗൗ​ണി​ന്‍റെ ഡി​സൈ​ൻ താ​ര​ത്തിന്‍റെ തോ​ള​ഴ​കി​ന് കൂ​ടു​ത​ൽ മനോഹാരിത ന​ൽ​കി. ശ​രീ​ര​വ​ടി​വി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഫി​റ്റ​ഡ് കോ​ർ​സെ​റ്റ് ബോ​ഡി​സും വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. കൈ​കൊ​ണ്ട് തു​ന്നി​പ്പി​ടി​പ്പി​ച്ച മു​ത്തു​ക​ളും എം​ബ്രോ​യ്ഡ​റി വ​ർ​ക്കു​ക​ളു​മാ​യി​രു​ന്നു ​ലോ​റ​ൻ ഡ്ര​സിന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. പ്ര​കാ​ശം ത​ട്ടിത്തി​ള​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ് ഗൗണിന്‍റെ ​ഡി​സൈ​ൻ.

 

National

ബി​എ​സ്എ​ഫി​ന് ആ​ദ​രം: അ​തി​ർ​ത്തി​യി​ൽ എ.​ആ​ർ. റ​ഹ്‌​മാ​ന്‍റെ സം​ഗീ​ത​നി​ശ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​കാ​ക്കു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ അ​ട്ടാ​രി​യി​ൽ എ.​ആ​ർ. റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ സം​ഘ​ടി​പ്പി​ക്കും. ഇം​തി​യാ​സ് അ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന മേ ​വാ​പ​സ് ആ​വൂം​ഗാ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​യ​ക​രാ​യ മോ​ഹി​ത് ചൗ​ഹാ​ൻ, പൂ​ജ തി​വാ​രി, ന​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ജെ​പി​സി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഗാ​ന​സ​ന്ധ്യ. ദി​ൽ​ജി​ത് ദോ​സ​ഞ്ജ്, ശ​ർ​വാ​രി വാ​ഗ്, ന​സ​റു​ദീ​ൻ ഷാ, ​റെ​യ്ന എ​ന്നി​വ​ർ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ചി​ത്രം ഈ ​മാ​സം 12 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

National

ബോളിവുഡ് നിർമാതാവ് പഹ്‌ലജ് നിഹലാനി ഓർമയായി

മും​​​ബൈ: പ്ര​​​മു​​​ഖ നി​​​ർ​​​മാ​​​താ​​​വും സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ പ​​ഹ്‌​​ല​​​ജ് നി​​​ഹ​​​ലാ​​​നി (76) അ​​​ന്ത​​​രി​​​ച്ചു. ഏ​​​റെ​​​നാ​​​ളാ​​​യി ക​​​ര​​​ൾ രോ​​​ഗ​​​ത്തെ​​​ത്തുട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ബോ​​​ളി​​​വു​​​ഡി​​​ലെ മു​​​ൻ​​​നി​​​ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്ന പ​​​ഹ്‌​​ല​​​ജ് നി​​​ഹ​​​ലാ​​​നി ആം​​​ഖേ​​​ൻ, അ​​​ന്ദാ​​​സ്, ത​​​ലാ​​​ഷ്, രം​​​ഗീ​​​ല​​​രാ​​​ജ, ജൂ​​​ലി 2 തു​​​ട​​​ങ്ങി​​​യ ഹി​​​റ്റ് സി​​​നി​​​മ​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​താ​​​വാ​​​ണ്.

1980-ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം സി​​​നി​​​മ നി​​​ർ​​​മാ​​​ണ​​​രം​​​ഗ​​​ത്തേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​ത്.

Movies

ഞാ​ൻ സം​വി​ധാ​യ​ക​രു​ടെ അ​ഭി​നേ​ത്രി: ആ​ലി​യ ഭ​ട്ട് പ​റ​യു​ന്നു

ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ആ​ലി​യ ഭ​ട്ട്. സി​നി​മാ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി​യെ​ങ്കി​ലും അ​ഭി​ന​യ മി​ക​വി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റേ​താ​യ ഇ​ടം ബി​ഗ് സ്‌​ക്രീ​നി​ൽ നേ​ടി​യെ​ടു​ത്ത​ത്.

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ​യും ബോ​ളി​വു​ഡ് സെ​ലി​ബ്രി​റ്റി​ക​ളി​ൽ​നി​ന്ന് ആ​ലി​യ എ​ത്തി​യി​രു​ന്നു. നി​ര​വ​ധി ട്രോ​ളു​ക​ൾ അ​തി​ന്‍റെ പേ​രി​ൽ വ​ന്നെ​ങ്കി​ലും അ​തൊ​ന്നും മൈ​ൻ​ഡ് ചെ​യ്യാ​തെ താ​രം പൊ​തു​വേ​ദി​ക​ളി​ൽ തി​ള​ങ്ങു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ താ​ൻ ശ​രി​ക്കും സം​വി​ധാ​യ​ക​രു​ടെ അ​ഭി​നേ​ത്രി​യാ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് ആ​ലി​യ. സം​വി​ധാ​യ​ക​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ സ്‌​ക്രീ​നി​ൽ പ​ക​ർ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു സ​ഹ​കാ​രി​യാ​യി​ട്ടാ​ണ് സ്വ​യം ക​ണ​ക്കാ​ക്കു​ന്ന​ത് എ​ന്നും ത​ന്നി​ലെ അ​ഭി​നേ​ത്രി​യെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ന്ന സം​വി​ധാ​യ​ക​ർ ആ​ണെ​ന്നും ആ​ലി​യ പ​റ​യു​ന്നു. ഞാ​ൻ ഇ​ന്ന് ഏ​തു​ത​ര​ത്തി​ലു​ള്ള ഒ​രു അ​ഭി​നേ​ത്രി​യാ​ണോ, അ​ത് ഞാ​ൻ ഇ​തു​വ​രെ ഒ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള എ​ല്ലാ സം​വി​ധാ​യ​ക​രും കാ​ര​ണ​മാ​ണ്.

വ​ര്‍​ഷ​ങ്ങ​ളാ​യി എ​ന്നി​ലെ അ​ഭി​നേ​ത്രി​യെ രൂ​പ​പ്പെ​ടു​ത്തി​യ​ത് എ​ന്നെ സെ​ല​ക്ട് ചെ​യ്ത മി​ക​ച്ച സം​വി​ധാ​യ​ക​രാ​ണ്. ഞാ​ൻ വെ​റു​തെ പ​റ​യു​ന്ന​ത​ല്ല ഇ​ത്. ഞാ​ൻ ഒ​രു 'ഡ​യ​റ​ക്ടേ​ഴ്സ് ആ​ക്ട​ർ' (സം​വി​ധാ​യ​ക​രു​ടെ അ​ഭി​നേ​ത്രി) ആ​ണ്. എ​നി​ക്ക് അ​ഭി​ന​യ​ത്തി​ൽ വ​ലി​യൊ​രു പ്ര​ക്രി​യ​യൊ​ന്നു​മി​ല്ല. എ​ന്‍റെ പ്ര​ക്രി​യ എ​ന്ന​ത് എ​ന്‍റെ സം​വി​ധാ​യ​ക​നാ​ണ്.

അ​തി​നാ​ൽ, ഞാ​ൻ ഒ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള എ​ല്ലാ സം​വി​ധാ​യ​ക​രും... അ​ത് ഇം​തി​യാ​സ് അ​ലി ആ​ക​ട്ടെ, അ​ഭി​ഷേ​ക് ചൗ​ബേ, സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, രാ​ജ​മൗ​ലി സ​ർ, വാ​സ​ൻ ബാ​ല, ക​ര​ൺ, ശി​വ് റ​വെ​യ്‌​ൽ, ക​ര​ൺ ജോ​ഹ​ർ... അ​ങ്ങ​നെ ഇ​പ്പോ​ൾ എ​ന്‍റെ മ​ന​സി​ലേ​ക്ക് വ​രു​ന്ന പേ​രു​ക​ൾ ഞാ​ൻ പ​റ​യു​ന്നു എ​ന്നേ​യു​ള്ളൂ... എ​ല്ലാ​വ​രും ഗൗ​രി ഷി​ൻ​ഡെ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സം​വി​ധാ​യ​ക​രും എ​പ്പോ​ഴും ഒ​രു ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ലൂ​ടെ എ​ന്നി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. അ​വ​രി​ൽ നി​ന്ന് ഞാ​ൻ എ​പ്പോ​ഴും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു കാ​ര്യം അ​താ​ണ്.

അ​ത് ആ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ്. അ​വ​ർ എ​ന്നി​ൽ നി​ന്ന് എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് ഓ​രോ ക​ഥാ​പാ​ത്ര​വും. സം​വി​ധാ​യ​ക​ർ അ​വ​രു​ടെ ക​ഥാ​പാ​ത്ര​ത്തെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​ത് ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ എ​ന്നി​ൽ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ക്കു​ന്നു- ആ​ലി​യ പ​റ​ഞ്ഞു. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഒ​രു പ്ര​ത്യേ​ക സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ആ​ലി​യ ഇ​ക്കാ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

National

കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ, പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി; ബോ​ളി​വു​ഡ് ന​ട​ൻ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പ​രോ​ൾ ല​ഭി​ച്ച​തി​ന് ശേ​ഷം ഒ​ളി​വി​ൽ​പോ​യ ബോ​ളി​വു​ഡ് ന​ട​ൻ 12 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഹേ​മ​ന്ത് മോ​ദി(53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഘീ​കാ​ന്ത മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഹേ​മ​ന്ത് മോ​ദി​യെ (ഹേ​മ​ന്ത് നാ​ഗി​ന്ദാ​സ് പു​രു​ഷോ​ത്തം​ദാ​സ്, വൈ​ഷ്ണ​വ്) അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ൽ ​കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച 30 ദി​വ​സ​ത്തെ പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും കീ​ഴ​ട​ങ്ങാ​തെ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2005ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രോ​ദ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ബോം​ബെ പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 135(1) നൊ​പ്പം ഐ​പി​സി 302, 324, 147, 148, 149, 120(ബി) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2005 ജൂ​ൺ 15 ന് ​രാ​ത്രി ആ​സാ​ദ് ചൗ​ക്കി​ന​ടു​ത്തു​ള്ള പാ​ർ​ശ്വ​നാ​ഥ് ടൗ​ൺ​ഷി​പ്പ് പ്ര​ദേ​ശ​ത്ത് ഭൂ​മി ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​രേ​ന്ദ്ര (ന​ന്നോ യ​ശ്വ​ന്ത് കാം​ബ്ലെ) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2008 ഓ​ഗ​സ്റ്റ് 27 ന് ​കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മെ​ഹ്‌​സാ​ന ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വി​ന് 2014 ജൂ​ലൈ 25 ന് ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും ഹേ​മ​ന്ത് മോ​ദി തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ, ജ​യേ​ഷ്ഭാ​യ് ജോ​ർ​ദാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും വാ​ഗ്ലെ കി ​ദു​നി​യ പോ​ലു​ള്ള ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ഇ​യാ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദ് ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

 

 

Movies

ഉ​യ​രം കാ​ര​ണം സി​നി​മ​ക​ൾ ന​ഷ്ട​മാ​യി, നാ​യ​ക​നേ​ക്കാ​ൾ ഉ​യ​രം തോ​ന്നാ​തി​രി​ക്കാ​ൻ കാ​ലു​ക​ൾ വ​ള​ച്ചു നി​ന്നു; പൂ​ജ ബ​ത്ര  

ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​ന്ന അ​സാ​ധാ​ര​ണ​മാ​യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി പൂ​ജ ​ബ​ത്ര.

ത​ന്‍റെ ഉ​യ​രം സി​നി​മാ ക​രി​യ​റി​ൽ പ​ല​പ്പോ​ഴും വ​ലി​യ ത​ട​സ​മാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി പൂ​ജ ബ​ത്ര. പ​ല​പ്പോ​ഴും നാ​യ​ക​ന്മാ​രേ​ക്കാ​ൾ ഉ​യ​രം കൂ​ടു​ത​ൽ തോ​ന്നി​ക്കു​ന്ന​ത് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ത​ന്‍റെ ഉ​യ​രം കു​റ​ച്ചു കാ​ണി​ക്കാ​ൻ സെ​റ്റു​ക​ളി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

ക്ലോ​സ​പ്പ് ഷോ​ട്ടു​ക​ളി​ൽ നാ​യ​ക​ന്മാ​ർ​ക്ക് ഉ​യ​രം കൂ​ടു​ത​ൽ തോ​ന്നി​ക്കാ​നാ​യി താ​ൻ ഹാ​ഫ് സ്പ്ലി​റ്റ്സ് ചെ​യ്ത് നി​ൽ​ക്കു​മാ​യി​രു​ന്നു. കൂ​ടാ​തെ, പൊ​ക്കം കു​റ​ച്ചു കാ​ണി​ക്കാ​നാ​യി പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണ​വും നി​റ​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ചി​ല സി​നി​മ​ക​ളി​ൽ സം​വി​ധാ​യ​ക​ർ മേ​ക്ക​പ്പ് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​വ​ർ ചി​രി​യോ​ടെ ഓ​ർ​ത്തെ​ടു​ത്തു.

ത​ന്‍റെ ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ക്കാ​ത്ത ഏ​ക ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ക​ഹി​ൻ പ്യാ​ർ നാ ​ഹോ ജാ​യെ എ​ന്ന സി​നി​മ​യി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഹീ​ൽ​സ് ധ​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ ഉ​യ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ൽ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ള്ള ആ​ളാ​യി​രു​ന്നു സ​ൽ​മാ​ൻ ഖാ​നെ​ന്നും പൂ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ത്ത് പ്ര​മു​ഖ ന​ടി സം​ഗീ​ത ബി​ജ്ലാ​നി ന​ൽ​കി​യ ​ഉ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പൂ​ജ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. നീ ​വ​ള​രെ ഉ​യ​ര​മു​ള്ള​വ​ളാ​യ​തി​നാ​ൽ സി​നി​മ​യി​ൽ നി​ന​ക്ക് വ​ലി​യ സാ​ധ്യ​ത​യി​ല്ല എ​ന്നാ​യി​രു​ന്നു സം​ഗീ​ത പ​റ​ഞ്ഞ​ത്. താ​ൻ മാ​തൃ​ക​യാ​യി ക​ണ്ടി​രു​ന്ന ഒ​രാ​ളി​ൽ നി​ന്നു​ള്ള ഈ ​പ​രാ​മ​ർ​ശം വ​ലി​യ പ്ര​ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് പൂ​ജ വെ​ളി​പ്പെ​ടു​ത്തി.

താ​നും സം​ഗീ​ത ബി​ജ്ലാ​നി​യും ഉ​യ​ര​മു​ള്ള സ്ത്രീ​ക​ൾ​ക്ക് സി​നി​മാ ലോ​ക​ത്തേ​ക്കു​ള്ള വ​ഴി തു​റ​ന്നു​കൊ​ടു​ത്ത​വ​രാ​ണെ​ന്ന് പൂ​ജ വി​ശ്വ​സി​ക്കു​ന്നു. സു​സ്മി​ത സെ​ൻ, ദീ​പി​ക പ​ദു​ക്കോ​ൺ തു​ട​ങ്ങി​യ ഉ​യ​ര​മു​ള്ള ന​ടി​മാ​ർ ഇ​തി​ന് ത​ങ്ങ​ളോ​ട് ന​ന്ദി പ​റ​യ​ണ​മെ​ന്നും അ​വ​ർ ത​മാ​ശ​യാ​യി പ​റ​ഞ്ഞു.

ഇ​ന്ന് സി​നി​മ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യും കാ​ഴ്ച​പ്പാ​ടു​ക​ളും മാ​റി​യെ​ന്നും അ​തി​നാ​ൽ ഉ​യ​രം എ​ന്ന​ത് പ​ണ്ട​ത്തെ​പ്പോ​ലെ ​വ​ലി​യ പ്ര​ശ്ന​മ​ല്ലെ​ന്നും അ​വ​ർ നി​രീ​ക്ഷി​ച്ചു. സി​നി​മ​യി​ലെ ഫ്രെ​യി​മു​ക​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ഒ​രാ​ളു​ടെ ഉ​യ​രം ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്ന് എ​ളു​പ്പ​മാ​ണെ​ന്നും പൂ​ജ ​ബ​ത്ര പ​റ​ഞ്ഞു.

 

Movies

ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും സി​നി​മ​യ്ക്ക് ന​ൽ​കി, എ​ന്നി​ട്ടും പ​ല​വ​ട്ടം അ​പ​മാ​നി​ക്ക​പ്പെ​ട്ടു; വെ​ളി​പ്പെ​ടു​ത്തി സി​മ്രാ​ന്‍

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ടി സി​മ്രാ​ന്‍റെ തു​റ​ന്നു​പ​റി​ച്ചി​ലു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യം. ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും സി​നി​മ​യ്ക്ക് ന​ൽ​കി​യി​ട്ടും അ​ർ​ഹ​മാ​യ ബ​ഹു​മാ​നം കി​ട്ടാ​തെ വ​രി​ക​യാ​ണെ​ന്നാ​ണ് സി​മ്രാ​ൻ പ​റ​യു​ന്ന​ത്.

ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ഞാ​ന്‍ ഹി​ന്ദി സി​നി​മ ചെ​യ്യാ​ന്‍ ത​യ്യാ​റാ​കാ​തി​രു​ന്ന​ത് എ​നി​ക്ക് അ​വ​രു​മാ​യി ക​ണ​ക്ട് ആ​കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ്.

ബോ​ളി​വു​ഡി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​മ്പ് സൗ​ത്തി​ല്‍ ഞ​ങ്ങ​ള്‍ ചെ​യ്ത വ​ര്‍​ക്കു​ക​ള്‍ അ​വ​ര്‍ ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല. ഞ​ങ്ങ​ളു​ടെ ലെ​ഗ​സി എ​ന്തെ​ന്ന് അ​റി​യി​ല്ല.

അ​ത് എ​ന്നെ അ​ല​ട്ടി​യി​രു​ന്നു. ഒ​രു ബ​ഹു​മാ​ന​വു​മി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും ഞാ​ന്‍ സി​നി​മ​യ്ക്കാ​ണ് ന​ല്‍​കി​യ​ത്. എ​ന്നി​ട്ടും എ​നി​ക്ക് അ​ര്‍​ഹ​മാ​യ ബ​ഹു​മാ​നം കി​ട്ടാ​തെ വ​രു​മ്പോ​ള്‍ അ​ത് വേ​ദ​നി​പ്പി​ക്കും.

അ​വ​ര്‍ ഹോ​ട്ട​ലി​ന്‍റെ പേ​രി​ല്‍ വി​ല​പേ​ശും. എ​നി​ക്കൊ​പ്പം യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് പ​രി​ധി വെ​ക്കും. നി​ങ്ങ​ള്‍​ക്ക് ഇ​ത്ര​യും സ്റ്റാ​ഫി​നെ കൊ​ണ്ടു വ​രാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​യും.

ഹോ​ട്ട​ലി​ന്‍റെ പേ​രി​ലും ടി​ക്ക​റ്റി​ന്‍റെ പേ​രി​ലും വി​ല പേ​ശും. അ​തൊ​ക്കെ എ​ന്നെ അ​ല​ട്ടി​യി​രു​ന്നു. പ​ക്ഷെ ആ​രും അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കി​ല്ല. ഇ​വി​ടെ ഒ​രു അ​ധി​കാ​ര​ശ്രേ​ണി​യു​ണ്ട്. അ​തി​നാ​ല്‍ ജോ​ലി ചെ​യ്യാ​ന്‍ തോ​ന്നി​ല്ല. വേ​ദ​നി​ക്ക​പ്പെ​ടും. സിമ്രാൻ പറഞ്ഞു. 

മും​ബൈ​ക്കാ​രി​യാ​യ സി​മ്രാ​ന്‍റെ ആ​ദ്യ ചി​ത്രം അ​മി​താ​ഭ് ബ​ച്ച​ന്‍ നി​ര്‍​മി​ച്ച തേ​രെ മേ​രെ സ​പ്‌​നെ ആ​യി​രു​ന്നു. ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും സി​മ്രാ​ന്‍ തെ​ന്നി​ന്ത്യ​ന്‍ സം​വി​ധാ​യ​ക​രു​ടെ ശ്ര​ദ്ധ നേ​ടി. അ​ങ്ങ​നെ​യാ​ണ് സി​മ്രാ​ന്‍ ത​മി​ഴി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ധി​കം വൈ​കാ​തെ തെ​ന്നി​ന്ത്യ​യി​ലെ വ​ലി​യ താ​ര​മാ​യി മാ​റാ​ന്‍ സി​മ്രാ​ന് സാ​ധി​ച്ചു.

Movies

കി​യാ​ര​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച് ആ​രാ​ധ​ക​ന്‍; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി​യു​ടെ ബോ​ഡി ഗാ​ർ​ഡ്

ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി​യെ ആ​രാ​ധ​ക​ന്‍ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി​യു​ടെ ബോ​ഡി​ഗാ​ര്‍​ഡ്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ബോ​ഡി ഗാ​ര്‍​ഡ് ആ​യ സീ​ഷാ​ന്‍ ഖു​റേ​ഷി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍ പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നെ​ത്തി​യ​താ​യി​രു​ന്നു കി​യാ​ര. അ​ന്ന് കി​യാ​ര​യു​ടെ കൂ​ടെ മ​റ്റൊ​രു ബോ​ഡി​ഗാ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, അ​വ​ര്‍ ഏ​ഴ് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​തി​നാ​ല്‍ കി​യാ​ര​യു​ടെ ഭ​ർ​ത്താ​വ് സി​ദ്ധാ​ര്‍​ഥ് എ​ന്നോ​ടു കൂ​ടെ ചെ​ല്ലാ​ന്‍ പ​റ​ഞ്ഞു. അ​വ​രെ വി​ടാ​ന്‍ സി​ദ്ധാ​ര്‍​ഥി​ന് പേ​ടി​യാ​യി​രു​ന്നു. അ​തി​നാ​ല്‍ ഞാ​ന്‍ പോ​യി.

പ​തി​വി​ലും ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഞാ​ന്‍ എ​ല്ലാം ചെ​യ്ത​ത്. അ​വ​ര്‍ വാ​നി​റ്റി വാ​നി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ ഒ​രാ​ള്‍ വ​ന്നു. അ​യാ​ളും ഞാ​നും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മാ​യി. അ​യാ​ള്‍ സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്നു. മാ​ന്യ​നാ​യി​രി​ക്കു​മെ​ന്നു ക​രു​തി. ചി​ല​പ്പോ​ള്‍ ചി​ല​ര്‍ വ​ന്ന് ഞാ​ന്‍ കോ​ര്‍​പ്പേ​റ്റ് ലോ​ക​ത്തു​ള്ള​താ​ണെ​ന്നും എ​ന്നോ​ട് ഇ​ങ്ങ​നെ സം​സാ​രി​ക്ക​രു​തെ​ന്നും പ​റ​യും.

പ​ക്ഷെ എ​ന്‍റെ ജോ​ലി​യാ​ണ​ത്. ഞാ​ന്‍ നേ​ര​ത്തെ ത​ന്നെ ബാ​രി​ക്കേ​ഡ് വ​യ്ക്കു​ക​യും ക​ര്‍​ട്ട​നി​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും അ​യാ​ള്‍ ഉ​ള്ളി​ലേ​ക്ക് ക​യ​റി വ​ന്നു. അ​യാ​ള്‍ വീ​ണ്ടും വീ​ണ്ടും അ​ടു​ത്ത് വ​രാ​ന്‍ ശ്ര​മി​ച്ച​തോ​ടെ എ​നി​ക്കു ദേ​ഷ്യം വ​ന്നു.

അ​തി​നാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ആ​കാ​ശ് അം​ബാ​നി​യു​ടെ മാ​നേ​ജ​രെ വ​രെ വി​ളി​ക്കേ​ണ്ടി വ​ന്നു. താ​ര​ങ്ങ​ളെ നേ​രി​ല്‍ കാ​ണു​മ്പോ​ള്‍ പ​ല​രു​ടേ​യും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കും- സീ​ഷാ​ന്‍ പ​റ​ഞ്ഞു.

2023 ലാ​ണ് ന​ട​ൻ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യു​മാ​യു​ള്ള കി​യാ​ര​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. 2025 ജൂ​ലൈ 15 നാ​ണ് ഈ ​ദമ്പ​തി​ക​ൾ​ക്കു മ​ക​ൾ പി​റ​ന്ന​ത്.

Movies

മൂ​ന്നു വ​ർ​ഷ​ത്തോ​ളം ഞ​ങ്ങ​ൾ പ​ര​സ്പ​രം മി​ണ്ടി​യി​ല്ല, ഒ​ടു​വി​ൽ; മ​ക​ളു​മാ​യു​ണ്ടാ​യ അ​ക​ൽ​ച്ച വെ​ളി​പ്പെ​ടു​ത്തി കാ​ജോ​ൾ  

മ​ക​ൾ നൈ​സ​യു​ടെ കൗ​മാ​ര​പ്രാ​യ​ത്തി​ൽ മ​ക​ളോ​ടു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ത​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ൽ​ച്ച​യെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ബോ​ളി​വു​ഡ് താ​രം കാ​ജോ​ൾ.

പ്ര​ശ​സ്ത യൂ​ട്യൂ​ബ​ർ ലി​ല്ലി സിം​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്, ഒ​രു അ​മ്മ എ​ന്ന നി​ല​യി​ൽ താ​ൻ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് താ​രം മ​ന​സ് തു​റ​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കാ​ല​ത്ത് വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ വ​ലു​താ​ണെ​ന്ന് കാ​ജോ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

‘‘നൈ​സ​യ്ക്ക് 12 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളും പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

ഏ​ക​ദേ​ശം മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും യു​ക്തി​ര​ഹി​ത​മാ​യി പെ​രു​മാ​റു​ക​യും പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​വാ​ത്ത വി​ധം അ​ക​ന്നു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ ദേ​ഷ്യം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ മ​ക​ളു​ടെ പു​ത്ത​ൻ ഫോ​ൺ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന അ​വ​സ്ഥ വ​രെ ഉ​ണ്ടാ​യി. എ​ന്നാ​ൽ അ​ത് അ​വ​ളോ​ടു​ള്ള ദേ​ഷ്യം കൊ​ണ്ട​ല്ല മ​റി​ച്ച് ഒ​രു തി​രു​ത്ത​ൽ എ​ന്ന നി​ല​യി​ൽ ന​ൽ​കി​യ ക​ർ​ക്ക​ശ​മാ​യ സ്നേ​ഹം ആ​യി​രു​ന്നു.

അ​മ്മ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ത​ന്നെ രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ബോ​ധ​പൂ​ർ​വം തീ​രു​മാ​നി​ച്ച​താ​ണ് വ​ലി​യ വ​ഴി​ത്തി​രി​വാ​യ​ത്.

നി​ര​ന്ത​രം ഉ​പ​ദേ​ശി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ​ക​രം മ​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ക്ഷ​മ​യോ​ടെ കേ​ൾ​ക്കാ​ൻ ത​യാ​റാ​യ​താ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ മ​ഞ്ഞു​രു​ക്കി​യ​ത്. മ​ക്ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ക എ​ന്ന​താ​ണ് അ​വ​രെ വ​ള​ർ​ത്തു​ന്ന​തി​ൽ ഞാ​ൻ പ​ഠി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ഠം.’’ കാ​ജോ​ളി​ന്‍റെ വാ​ക്കു​ക​ൾ.

1999ൽ ​വി​വാ​ഹി​ത​രാ​യ അ​ജ​യ് ദേ​വ്ഗ​ണി​നും കാ​ജോ​ളി​നും നൈ​സ​യെ കൂ​ടാ​തെ യു​ഗ് എ​ന്നൊ​രു മ​ക​ൻ കൂ​ടി​യു​ണ്ട്.

Movies

ആ​രു​ടെ അ​മ്മ? നി​ന്‍റെ​യോ?; പാ​പ്പ​രാ​സി​യു​ടെ മ​മ്മ വി​ളി​ക്കെ​തി​രെ ശ്രു​തി ഹാ​സ​ന്‍

പാ​പ്പ​രാ​സി​ക​ളെ കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ജീ​വി​ത​മാ​ണ് സി​നി​മ​ത്താ​ര​ങ്ങ​ൾ​ക്ക്. പ്ര​ത്യേ​കി​ച്ച് മും​ബൈ​യി​ൽ. ഇ​പ്പോ​ഴി​താ ന​ടി ശ്രു​തി ഹ​സ​ന്‍റെ പി​ന്നാ​ലെ വീ​ഡി​യോ എ​ടു​ത്ത് ന​ട​ന്ന പ​പ്പ​രാ​സി​ക്ക് താ​രം ന​ൽ​കി​യൊ​രു മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

മും​ബൈ​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നാ​യി ചു​റ്റും കൂ​ടി​യ പാ​പ്പ​രാ​സി​ക​ളി​ൽ ഒ​രാ​ൾ ശ്രു​തി​യെ മ​മ്മ എ​ന്ന് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കേ​ട്ട ഉ​ട​ൻ ത​ന്നെ താ​രം ന​ട​ത്തം നി​ർ​ത്തു​ക​യും ദേ​ഷ്യ​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

‘ആ​രാ​ണ് മ​മ്മ? ഞാ​ൻ നി​ങ്ങ​ളു​ടെ അ​മ്മ​യാ​ണോ? എ​ന്താ​ണ് ഈ ​പ​റ​യു​ന്ന​ത്?’ ശ്രു​തി ഹാ​സ​ൻ രോ​ക്ഷ​ത്തോ​ടെ പാ​പ്പ​രാ​സി​ക​ളോ​ട് ചോ​ദി​ച്ചു.

വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി.

താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന, അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തേ​യും സ്വ​കാ​ര്യ​ത​യേ​യും മാ​നി​ക്കാ​ത്ത പാ​പ്പ​രാ​സി​ക​ള്‍​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​രു​ക​യാ​ണ്.

അ​തേ​സ​മ​യം ശ്രു​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ സ്ത്രീ​യെ ക​ണ്ടാ​ണ് അ​വ​ർ അ​ത്ത​ര​ത്തി​ൽ വി​ളി​ച്ച​തെ​ന്നും ചി​ല​ർ വാ​ദി​ക്കു​ന്നു​ണ്ട്.

Movies

മി​സ് വേ​ള്‍​ഡ് മു​ത​ല്‍ മാ​തൃ​ത്വം വ​രെ

പ​തി​നെ​ട്ടാം വ​യ​സി​ല്‍ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​തു മു​ത​ല്‍ ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി നി​ല്‍​ക്കു​ന്ന ത​ന്‍റെ അ​സാ​ധാ​ര​ണ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ചും മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചും മ​ന​സു തു​റ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ പു​തി​യ ട്രെ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് താ​രം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്. ‘ഈ ​ട്രെ​ൻ​ഡ് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു’ എ​ന്നാ​ണ് പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പാ​യി താ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​തി​നെ​ട്ടാം വ​യ​സി​ൽ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം മാ​റി, മി​സ് വേ​ൾ​ഡ്? ഞാ​നോ? എ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടു​കൊ​ണ്ടാ​ണ് താ​രം ത​ന്‍റെ കു​റി​പ്പ് ആ​രം​ഭി​ച്ച​ത്.

ത​ന്‍റെ കു​ട്ടി​ക്കാ​ല ചി​ത്ര​വും മി​സ് വേ​ൾ​ഡ് വേ​ദി​യി​ലെ ചി​ത്ര​വും താ​രം ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചു. ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് അ​ന്താ​രാ​ഷ്ട്രത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യും സം​രം​ഭ​ക​യു​മാ​യി മാ​റി​യ ത​ന്‍റെ മാ​റ്റ​ത്തെ താ​രം ന​ന്ദി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്.

ത​ന്‍റെ ക​രി​യ​റി​നൊ​പ്പം ത​ന്നെ മ​ക​ൾ മാ​ൾ​ട്ടി മേ​രി​യു​ടെ അ​മ്മ​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​വും പ്രി​യ​ങ്ക പ​ങ്കു​വെ​ച്ചു. "ഏ​റ്റ​വും വ​ലി​യ ഹൃ​ദ​യ​വും അ​വ​സാ​നി​ക്കാ​ത്ത കൗ​തു​ക​വു​മു​ള്ള ആ​വേ​ശ​ഭ​രി​ത​യാ​യ ഒ​രു കു​ഞ്ഞു മ​നു​ഷ്യ​ന്‍റെ അ​മ്മ​യാ​ണു ഞാ​ൻ.

എ​നി​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു കു​ടും​ബ​മു​ണ്ട്, പ്രി​യ​ങ്ക കു​റി​ച്ചു. ഭ​ർ​ത്താ​വ് നി​ക് ജോ​നാ​സി​നും മ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നു പു​റ​മെ ഒ​രു നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ലും എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ലു​മു​ള്ള ത​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും താ​രം സം​സാ​രി​ച്ചു.

ത​ന്‍റെ മെ​മ്മോ​യ​ര്‍ ( ഒ​രാ​ളു​ടെ സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും ഓ​ര്‍​മ്മ​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി എ​ഴു​തു​ന്ന പു​സ്ത​കം)'​അ​ൺ​ഫി​നി​ഷ്ഡ്' പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ടു​ത്ത പ്ര​യ​ത്ന​ത്തെ​ക്കു​റി​ച്ചും താ​രം ഓ​ർ​ത്തെ​ടു​ത്തു. ഏ​താ​യാ​ലും പ്രി​യ​ങ്ക​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

അ​തേ​സ​മ​യം ദ ​ബ്ല​ഫ് ആ​ണ് പ്രി​യ​ങ്ക​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘വാ​രാ​ണ​സി’​യി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ങ്ക. മ​ന്ദാ​കി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Movies

പൊ​ള്ള​ലേ​റ്റി​ട്ടു​പോ​ലും അ​ഭി​ന​യി​ച്ചു; സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​ത്തെ​ക്കു​റി​ച്ച് ശി​ല്‍​പ ഷെ​ട്ടി

ത​നി​ക്കു കൈ ​നി​റ​യെ സി​നി​മ ല​ഭി​ക്കാ​നു​ള​ള പ്ര​ധാ​ന കാ​ര​ണം ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ ഷെ​ട്ടി. ത​ന്‍റെ ആ​ത്മാ​ര്‍​ഥ​ത ക​ണ്ടാ​ണ് പ​ല​രും ത​നി​ക്കു സി​നി​മ ത​രു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റി​ട്ടു​പോ​ലും ജോ​ലി​ക്കു പോ​യി​ട്ടു​ണ്ട്. നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ന​ഷ്ടം വ​ര​രു​തെ​ന്നു മാ​ത്ര​മാ​ണ് താ​ന്‍ ചി​ന്തി​ക്കാ​റു​ള്ളു​വെ​ന്നും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞു.

എ​ന്‍റെ ഹാ​ര്‍​ഡ് വ​ര്‍​ക്കിം​ഗ് കൊ​ണ്ടാ​ണ് എ​നി​ക്കു കൈ ​നി​റ​യെ സി​നി​മ​ക​ള്‍ ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ സം​വി​ധാ​യ​ക​ര്‍​ക്കും നി​ര്‍​മാ​താ​ക്ക​ള്‍​ക്കും എ​ന്നെ സി​നി​മ​യി​ലേ​ക്കു വി​ളി​ക്കാ​നും കോ​ണ്‍​ഫി​ഡ​ന്‍​സാ​ണ്. എ​ച്ച്എം​ഐ ലൈ​റ്റി​ല്‍ നി​ന്ന് പൊ​ള്ള​ലേ​റ്റി​ട്ടു വ​രെ ഞാ​ന്‍ പി​റ്റേ​ദി​വ​സം ഷൂ​ട്ടി​നു പോ​യി​ട്ടു​ണ്ട്.

ഞാ​ന്‍ ഫ്രെ​യി​മി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കു പോ​കു​ന്ന ഷോ​ട്ടാ​യി​രു​ന്നു. അ​വി​ടെ​യൊ​രു ബേ​ബി ലൈ​റ്റ് ഉ​ണ്ടാ​യി​രു​ന്ന​തു ഞാ​ന്‍ ക​ണ്ടി​ല്ല. എ​ന്‍റെ പു​റം അ​തി​ല്‍ ത​ട്ടി. പൊ​ള്ളി​ത്തു​ട​ങ്ങി​യ​തു വ​രെ ഞാ​ന്‍ ഒ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല.

പു​റം പൊ​ള്ളി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം ത​ന്നെ ഞാ​ന്‍ ഷൂ​ട്ടി​നാ​യി സെ​റ്റി​ലെ​ത്തി. പു​റം പൊ​ള്ളി​യി​രി​ക്കു​ന്ന​തു കൊ​ണ്ട് അ​ന്നു ത​ന്നെ കോ​സ്റ്റ്യൂം എ​നി​ക്ക് ധ​രി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. പ​ക​രം മു​മ്പി​ല്‍ മാ​ത്രം ധ​രി​ച്ചു.

ശേ​ഷം അ​വ​രോ​ട് പി​ന്‍​വ​ശ​ത്ത് സ്റ്റി​ച്ച് ചെ​യ്ത് ത​രാ​ന്‍ പ​റ​ഞ്ഞു. സി​പ്പ് ഇ​ടാ​നും പ​റ്റു​മാ​യി​രു​ന്നി​ല്ല. ഞാ​ന്‍ കാ​ര​ണം പ്രൊ​ഡ്യൂ​സ​ര്‍​ക്ക് ന​ഷ്ടം സം​ഭ​വി​ക്ക​രു​തെ​ന്നു മാ​ത്ര​മേ എ​ന്‍റെ മ​ന​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.-​ശി​ല്‍​പ പ​റ​യു​ന്നു.

Kerala

ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി; ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: വി​ട​പ​റ​ഞ്ഞ വി​ഖ്യാ​ത ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യും ബ​ഹു​മു​ഖ പ്ര​തി​ഭ​യു​മാ​യ ആ​ശാ ഭോ​സ്‌​ലെ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​തി​യാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ആ​ശാ ഭോ​സ്‌​ലെ​യ്ക്കൊ​പ്പ​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ എ​പ്പോ​ഴും ത​ന്‍റെ ഓ​ർ​മ​യി​ലു​ണ്ടാ​കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി എ​ക്സി​ൽ കു​റി​ച്ചു. അ​വ​രു​ടെ കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ത​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി.

ദ​ശ​ക​ങ്ങ​ൾ നീ​ണ്ട അ​വ​രു​ടെ അ​സാ​ധാ​ര​ണ​മാ​യ സം​ഗീ​ത ജീ​വി​തം ന​മ്മു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ ഹൃ​ദ​യ​ങ്ങ​ളെ സ്‌​പ​ർ​ശി​ക്കു​ക​യും ചെ​യ്‌​തു. അ​വ​രു​ടെ ആ​ത്മാ​വു​ള്ള മെ​ല​ഡി​ക​ളോ ഊ​ർ​ജ​സ്വ​ല​മാ​യ ഗാ​ന​ങ്ങ​ളോ ആ​ക​ട്ടെ, അ​വ​രു​ടെ ശ​ബ്ദം കാ​ലാ​തീ​ത​മാ​യ തി​ള​ക്കം വ​ഹി​ച്ചു​വെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശ ഭോ​സ്‌​ലെ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗാ​യി​ക ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ശ ഭോ​സ്‌​ലെ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് യൂ​ണി​റ്റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കു​ടും​ബം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

Movies

ലി​ജോ ജോ​സി​ന്‍റെ ബോ​ളി​വു​ഡ് എ​ൻ​ട്രി; ദി​ൽ​ക​ശി ഫ​സ്റ്റ്ലു​ക്ക്

ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ദി​ൽ​ക​ശി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഹ​ന്‍​സ​ല്‍ മെ​ഹ്ത ഒ​രു​ക്കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ലി​ജോ​യു​ടെ ബോ​ളി​വു​ഡ് എ​ന്‍​ട്രി.

എ.​ആ​ര്‍. റ​ഹ്മാ​നാ​ണു ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. മെ​ഹ്ത​യു​ടെ ട്രു ​സ്‌​റ്റോ​റി ഫി​ലിം​സും ലി​ജോ​യു​ടെ ആ​മേ​ന്‍ മൂ​വി മൊ​ണാ​സ്ട്രി​യും ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. 

ലി​ജോ​യും ക​ര​ണ്‍ വ്യാ​സും ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ ര​ച​ന. പ്ര​ണ​യം, കാ​ത്തി​രി​പ്പ്, മാ​നു​ഷി​ക ബ​ന്ധ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ചി​ത്രം. പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ രാ​ജ് കു​മാ​ര്‍ ഹി​രാ​നി​യു​ടെ മ​ക​ന്‍ വീ​ര്‍ ഹി​രാ​നി​യാ​ണ്  നാ​യ​ക​ൻ.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നാ​ണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ.
 

Movies

ധു​ര​ന്ധ​ർ 2-വി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സം​വി​ധാ​യ​ക​ൻ

ബോ​ളി​വു​ഡി​ൽ നി​ന്നും ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന ധു​ര​ന്ധ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. പ​ല​യി​ട​ത്തും ബു​ധ​നാ​ഴ്ച ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പെ​യ്ഡ് പ്രീ​മി​യ​ർ മു​ട​ങ്ങി.

മ​ല​യാ​ളം, ക​ന്ന​ഡ പ​തി​പ്പു​ക​ളു​ടെ പ്രീ​മി​യ​ർ ഷോ ​പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി.

ഹി​ന്ദി പ​തി​പ്പ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ത​ന്നെ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന് ആ​ദി​ത്യ ധ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​മി​ഴ്- തെ​ലു​ങ്ക് പ​തി​പ്പു​ക​ൾ ഒ​ൻ​പ​തു​മ​ണി​മു​ത​ൽ ആ​രം​ഭി​ച്ചു.

അ​പ്ര​തീ​ക്ഷി​ത സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളെ​ടു​ത്തു​ട​ർ​ന്ന് മ​ല​യാ​ളം, ക​ന്ന​ഡ ഷോ​ക​ൾ ചി​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ റി​ലീ​സ് ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ​വെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ഷോ​ക​ളു​ടെ പ​ണം തി​രി​കെ ന​ൽ​കു​ക​യോ, അ​തേ ടി​ക്ക​റ്റു​ക​ളി​ൽ സ​ബ് ടൈ​റ്റി​ലു​ക​ളോ​ടെ​യു​ള്ള ഹി​ന്ദി പ​തി​പ്പ് കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് ആ​ദി​ത്യ ധ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​ല ഷോ​ക​ളും റ​ദ്ദാ​ക്കി. ഹി​ന്ദി പ​തി​പ്പ് പ​ല​യി​ട​ത്തും വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.
 

 

National

ബോ​ക്സ് ഓ​ഫീ​സ് റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് ‘ധുര​ന്ധ​ർ: ദ് ​റി​വ​ഞ്ച് ’ ബോ​ളി​വു​ഡ് ക​ണ്ട ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണിം​ഗി​ലേ​ക്ക്

മും​​ബൈ: ആ​​ദി​​ത്യ ധ​​ർ സം​​വി​​ധാ​​നം ചെ​​യ്ത ര​​ൺ​​വീ​​ർ സിം​​ഗ് ചി​​ത്രം ‘ധു​​ര​​ന്ധ​​ർ: ദ് ​​റി​​വ​​ഞ്ച്’’ ഇ​​ന്ത്യ​​ൻ സി​​നി​​മാ ച​​രി​​ത്ര​​ത്തി​​ലെ സാ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത പ്രീ-​​റി​​ലീ​​സ് ബു​​ക്കിം​​ഗ് റി​​ക്കാ​​ർ​​ഡു​​ക​​ളു​​മാ​​യി ഇ​​ന്നു തി​​യ​​റ്റ​​റു​​ക​​ളി​​ലെ​​ത്തു​​ന്നു.

ഇ​​ന്ത്യ​​യി​​ലെ പ്രീ​​മി​​യ​​ർ ഷോ​​ക​​ളു​​ടെ ച​​രി​​ത്ര​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റ​​മാ​​ണ് ചി​​ത്രം കാ​​ഴ്ച​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഔ​​ദ്യോ​​ഗി​​ക റി​​ലീ​​സി​​നു ഒ​​രു ദി​​വ​​സം മു​​ന്പ്, അ​​താ​​യ​​ത് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പെ​​യ്ഡ് പ്രീ​​മി​​യ​​റു​​ക​​ളി​​ൽ​​നി​​ന്നു മാ​​ത്രം ചി​​ത്രം 33 കോ​​ടി രൂ​​പ​​യി​​ല​​ധി​​കം സ്വ​​ന്ത​​മാ​​ക്കി.

രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ തി​​യ​​റ്റ​​ർ ശൃം​​ഖ​​ല​​ക​​ളാ​​യ പി​​വി​​ആ​​ർ, ഐ​​നോ​​ക്സ്, സി​​നി​​പോ​​ളി​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​തി​​നോ​​ട​​കം വി​​റ്റു​​പോ​​യ​​ത്. പ്രീ​​മി​​യ​​ർ ഷോ​​ക​​ളും ആ​​ദ്യ ദി​​ന ബു​​ക്കിം​​ഗു​​മു​​ൾ​​പ്പെ​​ടെ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ​​നി​​ന്നു മാ​​ത്രം 50 കോ​​ടി രൂ​​പ​​യു​​ടെ അ​​ഡ്വാ​​ൻ​​സ് സെ​​യി​​ൽ​​സ് ചി​​ത്രം പി​​ന്നി​​ട്ടു​​ക​​ഴി​​ഞ്ഞു. ആ​​ദ്യ ദി​​നം ലോ​​ക​​മെ​​ന്പാ​​ടുംനി​​ന്നാ​​യി 200 കോ​​ടി രൂ​​പ​​യു​​ടെ ഗ്രോ​​സ് ക​​ള​​ക്ഷ​​നാ​​ണ് സി​​നി​​മാ നി​​രീ​​ക്ഷ​​ക​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

വി​​ദേ​​ശ വി​​പ​​ണി​​ക​​ളി​​ലും ചി​​ത്ര​​ത്തി​​നു വ​​ലി​​യ വ​​ര​​വേ​​ൽ​​പ്പാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. വ​​ട​​ക്കേ അ​​മേ​​രി​​ക്ക, യു​​കെ, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള അ​​ഡ്വാ​​ൻ​​സ് ബു​​ക്കിം​​ഗ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം ഓ​​പ്പ​​ണിം​​ഗ് വീ​​ക്കെ​​ൻ​​ഡി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്നു മാ​​ത്രം ചി​​ത്രം 65 കോ​​ടി രൂ​​പ​​യോ​​ളം നേ​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ഇ​​ന്ത്യ​​യി​​ൽ മാ​​ത്രം ഏ​​ക​​ദേ​​ശം 15 ല​​ക്ഷ​​ത്തോ​​ളം ടി​​ക്ക​​റ്റു​​ക​​ൾ റി​​ലീ​​സി​​നു മു​​ന്പേ വി​​റ്റു​​തീ​​ർ​​ന്ന​​ത് ബോ​​ളി​​വു​​ഡ് സി​​നി​​മ​​ക​​ളി​​ൽ പു​​തി​​യൊ​​രു ച​​രി​​ത്ര​​മാ​​ണ്. ഇ​​ന്ന് ചി​​ത്രം ഔ​​ദ്യോ​​ഗി​​ക​​മാ​​യി റി​​ലീ​​സി​​നെ​​ത്തു​​ന്ന​​തോ​​ടെ മു​​ന്പു​​ള്ള പ​​ല വ​​ന്പ​​ൻ ചി​​ത്ര​​ങ്ങ​​ളു​​ടെ​​യും റി​​ക്കാ​​ർ​​ഡു​​ക​​ൾ പ​​ഴ​​ങ്ക​​ഥ​​യാ​​കു​​മെ​​ന്നാ​​ണ് ബോ​​ക്സ് ഓ​​ഫീ​​സ് ട്രേ​​ഡ് അ​​ന​​ലി​​സ്റ്റു​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

ആ​​ദ്യ​​ഭാ​​ഗ​​മാ​​യ ദു​​ര​​ന്ധ​​ർ ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് റി​​ലീ​​സ് ചെ​​യ്ത് വ​​ൻ​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. മി​​ക​​ച്ച അ​​ഭി​​പ്രാ​​യം നേ​​ടി​​യ ചി​​ത്ര​​ത്തി​​ന് യാ​​ഥാ​​ർ​​ഥ സം​​ഭ​​വ​​ങ്ങ​​ളെ കെ​​ട്ടു​​ക​​ഥ​​യു​​മാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് അ​​തി​​തീ​​വ്ര ദേ​​ശീ​​യ​​ത പ്ര​​ച​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന വി​​മ​​ർ​​ശ​​ന​​വും നേ​​രി​​ടേ​​ണ്ടിവ​​ന്നു.

Movies

ര​ണ്ടാം ഭാ​ഗം എ​ത്താ​നാ​യി! ധു​ര​ന്ധ​ർ ആ​ദ്യ​ഭാ​ഗം ക​ണ്ടി​ല്ലേ? റി-​റി​ലീ​സി​നെ​ത്തി ചി​ത്രം

ബോ​ളി​വു​ഡ് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി മാ​റി​യ ധു​ര​ന്ധ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം മാ​ർ​ച്ച് 19-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം 13-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​ക​ദേ​ശം 500 സ്‌​ക്രീ​നു​ക​ളി​ലാ​യാ​ണ് ചി​ത്രം റീ- ​റി​ലീ​സാ​യെ​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​യി​ലെ 250-ഓ​ളം സ്‌​ക്രീ​നു​ക​ളി​ലും വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ദേ​ശ​ത്ത് 250 സ്‌​ക്രീ​നു​ക​ളി​ലും ചി​ത്രം റീ- ​റി​ലീ​സ് ചെ​യ്യും.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ മാ​ത്രം 185 സ്‌​ക്രീ​നു​ക​ളി​ലാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച് റി​ലീ​സി​ന് ഒ​രു​ദി​വ​സം മു​മ്പ് യു​എ​സി​ലും കാ​ന​ഡ​യി​ലും പ്ര​ത്യേ​ക പ്രീ​മി​യ​ർ ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ജി​യോ സ്റ്റു​ഡി​യോ​സ്, ബി62 ​സ്റ്റു​ഡി​യോ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ആ​ദി​ത്യ ധ​ർ ചി​ത്രം ധു​ര​ന്ധ​ർ: പ്ര​തി​കാ​രം ര​ചി​ച്ച​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്. ആ​ദി​ത്യ ധ​ർ, ജ്യോ​തി ദേ​ശ്പാ​ണ്ഡെ, ലോ​കേ​ഷ് ധ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ: ശ​ബ​രി.

Movies

എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ചി​ത്രം; ധു​ര​ന്ധ​റി​നെ​ക്കു​റി​ച്ച് ന​ടി യാ​മി ഗൗ​തം  

ര​ണ്‍​വീ​ര്‍ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ധു​ര​ന്ധ​ര്‍. ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം 19ന് ​പു​റ​ത്തി​റ​ങ്ങും. ഈ ​അ​വ​സ​ര​ത്തി​ല്‍ ന​ടി​യും സം​വി​ധാ​യ​ക​ന്‍ ആ​ദി​ത്യ ധ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ യാ​മി ഗൗ​തം ധു​ര​ന്ധ​ര്‍ 2വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

താ​ന്‍ ഇ​തി​നോ​ട​കം ചി​ത്രം ക​ണ്ടു​ക​ഴി​ഞ്ഞു​വെ​ന്നു പ​റ​ഞ്ഞ യാ​മി ഗൗ​തം അ​സാ​ധാ​ര​ണം എ​ന്നാ​ണ് ധു​ര​ന്ധ​ര്‍ 2 വി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. സി​നി​മ ക​ണ്ട​ശേ​ഷം താ​ന്‍ വ​ല്ലാ​തെ ഇ​മോ​ഷ​ണ​ലാ​യി എ​ന്നും യാ​മി ഗൗ​തം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​വി​ധാ​യ​ക​ൻ ത​ന്‍റെ പ്രേ​ക്ഷ​ക​രെ സ്‌​നേ​ഹി​ക്കു​ന്നു, ത​ന്‍റെ രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്നു. ഈ ​സി​നി​മ അ​ര്‍​ഥ​വ​ത്താ​ക്കാ​ന്‍ അ​വ​ന്‍ ത​ന്‍റെ ഹൃ​ദ​യ​വും ആ​ത്മാ​വും ഇ​തി​ല്‍ പ​ക​ര്‍​ന്നു ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ത്. ഇ​തൊ​രു ഇ​ന്ത്യ​ന്‍ സി​നി​മ​യാ​ണ്, ഇ​ത് ഇ​ന്ത്യ​ന്‍ സി​നി​മാ വ്യ​വ​സാ​യ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ് എ​ന്ന് നി​ങ്ങ​ള്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും. അ​തു​കൊ​ണ്ട് ന​മു​ക്ക് ഇ​ത് ആ​ഘോ​ഷി​ക്കാം. യാ​മി ഗൗ​തം പ​റ​ഞ്ഞു.

ര​ണ്‍​വീ​ര്‍ സിം​ഗ്, അ​ര്‍​ജു​ന്‍ രാം​പാ​ല്‍, സ​ഞ്ജ​യ് ദ​ത്ത്, മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

Movies

ബോ​ളി​വു​ഡി​ന്‍റെ ഗ്ലാ​മ​ർ റാ​ണി ഉ​ർ​വ​ശി റൗ​ട്ടേ​ല​യു​ടെ പി​റ​ന്നാ​ൾ കേ​ക്കി​ന്‍റെ വി​ല 16 കോ​ടി രൂ​പ

ബോ​ളി​വു​ഡി​ന്‍റെ ഗ്ലാ​മ​ർ റാ​ണി ഉ​ർ​വ​ശി റൗ​ട്ടേ​ല​യു​ടെ പി​റ​ന്നാ​ൾ കേ​ക്കി​ന്‍റെ വി​ല 16 കോ​ടി രൂ​പ.!!​ബോ​ളി​വു​ഡി​ന്‍റെ ഗ്ലാ​മ​ർ റാ​ണി ഉ​ർ​വ​ശി റൗ​ട്ടേ​ല; വെ​ള്ളി​ത്തി​ര​യി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന താ​രം, ‌ത​ന്‍റെ മു​പ്പ​ത്തി​ര​ണ്ടാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത് ലോ​ക​ത്തി​നു ത​ന്നെ വി​സ്മ​യ​മാ​യി. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള കേ​ക്ക് ആ​ണ് ജ​ന്മ​ദി​ന​ത്തി​ൽ താ​രം മു​റി​ച്ച​ത്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ജ്ര​ങ്ങ​ൾ പ​തി​പ്പി​ച്ച​താ​ണ് കേ​ക്ക്.

ഒ​രാ​ളു​ടെ ജ​ന്മ​ദി​ന​ത്തി​ന് ഒ​രു കേ​ക്കി​ന് എ​ത്ര രൂ​പ​യാ​കാം? ആ​യി​ര​ങ്ങ​ളോ... ല​ക്ഷ​ങ്ങ​ളോ? എ​ന്നാ​ൽ ഉ​ർ​വ​ശി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ത് കോ​ടി​ക​ളാ​ണ്. 16 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന, യ​ഥാ​ർ​ഥ വ​ജ്ര​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ഏ​ഴ് ത​ട്ടു​ക​ളു​ള്ള പ​ടു​കൂ​റ്റ​ൻ കേ​ക്കി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഉ​ർ​വ​ശി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​രും അ​മ്പ​ര​ക്കും. ആ​ഡം​ബ​ര​ത്തി​ന്‍റെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്ന ഉ​ർ​വ​ശി ഒ​രു രാ​ജ​കു​മാ​രി​യെ​പ്പോ​ലെ തോ​ന്നി​ച്ചു.

വെ​ള്ള ബാ​ത്ത്‌​റോ​ബും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് അ​തി​മ​നോ​ഹ​രി​യാ​യി എ​ത്തി​യ ഉ​ർ​വ​ശി, കൂ​റ്റ​ൻ കേ​ക്കി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​വും ര​ത്ന​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച കേ​ക്ക് ഒ​രു കൊ​ട്ടാ​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കേ​ക്ക് എ​ന്ന​തി​ലു​പ​രി ഇ​തൊ​രു രാ​ജ​കീ​യ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പോ​ലെ​യാ​ണ് കാ​ഴ്ച​ക്കാ​ർ​ക്ക് തോ​ന്നി​യ​ത്. ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങു​ന്നു...- എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

പ​തി​നാ​റു കോ​ടി രൂ​പ​യു​ടെ കേ​ക്കി​നെ​ക്കു​റി​ച്ച് ലോ​കം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ, അ​തേ ആ​വേ​ശ​ത്തോ​ടെ ത​ന്നെ താ​രം മ​റ്റൊ​രു കാ​ര്യ​വും ഓ​ർ​മി​പ്പി​ച്ചു. ബാ​ഗേ​ശ്വ​ർ ധാ​മി​ൽ ന​ട​ന്ന 251 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം. ഉ​ർ​വ​ശി​യാ​ണ് സ​മൂ​ഹ​വി​വാ​ഹ​ത്തി​ന്‍റെ സ​ന്പൂ​ർ​ണ ചെ​ല​വും ഏ​റ്റെ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ൾ ഇ​തൊ​ന്നും കാ​ണി​ക്കി​ല്ല... എ​ന്ന ചെ​റി​യൊ​രു പ​രി​ഭ​വ​ത്തോ​ടെ താ​രം ഈ ​വാ​ർ​ത്ത​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ബോ​ളി​വു​ഡ് സ്വ​പ്ന​സു​ന്ദ​രി​യു​ടെ 32-ാം ജ​ന്മ​ദി​നം ലോ​ക ച​ല​ച്ചി​ത്ര ച​രി​ത്ര​ത്തി​ലെ വി​സ്മ​യ​സം​ഭ​വ​മാ​യി.

Movies

ര​ൺ​വീ​ർ സിം​ഗി​ന് ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി; ആ​വ​ശ്യ​പ്പെ​ട്ട​ത് 10 കോ​ടി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ര​ൺ​വീ​ർ സിം​ഗി​നോ​ട് പ​ത്തു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ലോ​റ​ൻ​സ് ബി​ഷ്ണോ​യി ക്രി​മി​ന​ൽ​സം​ഘം. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഹാ​രി ബോ​ക്സ​റാ​ണ് ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ൺ​വീ​റി​ന്‍റെ മാ​നേ​ജ​രു​ടെ വാ​ട്‌​സാ​പ് അ​ക്കൗ​ണ്ടി​ലേ​ക്ക് യു​എ​സ് ന​മ്പ​റി​ൽ​നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ​യു​ള്ള ഭീ​ഷ​ണി. രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​വ​യ്ക്കാ​ൻ ദീ​പ​ക് ശ​ർ​മ, സോ​നു കു​മാ​ർ, സ​ണ്ണി കു​മാ​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ബി​ഷ്ണോ​യി സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ൽ 50,000 രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ബു​ള്ള​റ്റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ലും പ്ര​തി​യാ​യ ശു​ഭം ലോ​ങ്ക​റി​ന് രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ ക​ഴി​യു​ന്ന ലോ​റ​ൻ​സ് ബി​ഷ്ണോ​യി അ​വി​ടെ​യി​രു​ന്നാ​ണ് ത​ന്‍റെ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും പു​റ​മെ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് എ​ന്നി​വ​യി​ലും ഈ ​സം​ഘ​ത്തി​നു പ​ങ്കു​ണ്ട്.

ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ സ​ൽ​മാ​ൻ ഖാ​നും ബി ​ടൗ​ൺ താ​ര​ങ്ങ​ളും

ബി ​ടൗ​ൺ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല താ​ര​ങ്ങ​ൾ​ക്കും ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ ആ​ണ്. 1998-ൽ ​കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ഷ്ണോ​യ്ക്ക് സ​ൽ​മാ​നോ​ട് പ​യു​ള്ള​ത്.

കൃ​ഷ്ണ​മൃ​ഗ​ത്തെ ബി​ഷ്ണോ​യി മ​ത​വി​ഭാ​ഗം പ​രി​പാ​വ​ന​മാ​യാ​ണു കാ​ണു​ന്ന​ത്. താ​ര​ത്തി​ന്‍റെ ബാ​ന്ദ്ര​യി​ലെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ങ്ങ​ളും ഒ​ന്നി​ല​ധി​കം വ​ധ​ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​ൽ​മാ​ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​യു​ഷ് ശ​ർ​മ​യ്ക്കും അ​ടു​ത്തി​ടെ ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. സ​ൽ​മാ​നു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും ല​ക്ഷ്യം​വ​യ്ക്കാ​ൻ കാ​ര​ണം.

സ​ൽ​മാ​ൻ ഖാ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് ബാ​ബ സി​ദ്ധി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബി​ഷ്ണോ​യി സം​ഘം ഏ​റ്റെ​ടു​ത്തി​രു​ന്നു. പ​ഞ്ചാ​ബി ഗാ​യ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലും ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.

Movies

പ്ര​വീ​ണ ദേ​ശ്പാ​ണ്ഡെ അ​ന്ത​രി​ച്ചു

റെ​ഡി, ഗ​ബ്ബാ​ർ ഈ​സ് ബാ​ക്, ഡീ ​ഡേ എ​ന്നീ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ന​ടി​യാ​യി തി​ള​ങ്ങി​യ ന​ടി പ്ര​വീ​ണ ദേ​ശ്പാ​ണ്ഡെ (60)അ​ന്ത​രി​ച്ചു. ര​ക്താ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ​ക്കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​വീ​ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മ​റാ​ഠി നാ​ട​ക​സ​മി​തി​ക​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ പ്ര​വീ​ണ, ത​സ്ക​രീ-​ദ സ്മ​ഗ്ളേ​ഴ്സ് എ​ന്ന നെ​റ്റ്ഫ്ലി​ക്സ് സീ​രീ​സി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

മൃ​ത​ദേ​ഹം സ​ബ​ർ​ബ​ൻ അ​ന്ധേ​രി​യി​ലെ ച​കാ​ല പ​രി​സ്‌​വാ​ഡ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Kerala

'ദ ​കേ​ര​ള സ്റ്റോ​റി 2'; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. "ദ ​കേ​ര​ള സ്റ്റോ​റി 2' എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​യ്ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ത്ത​രം വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഒ​ന്നാം ഭാ​ഗം കേ​ര​ള വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ദ്വേ​ഷ​വും നി​റ​ച്ച വ​ർ​ഗീ​യ അ​ജ​ണ്ട​യോ​ടെ​യാ​യി​രു​ന്നു നി​ർ​മി​ച്ച​തെ​ന്ന് ഈ ​നാ​ട് തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

'ബീ​ഫ്' എ​ന്ന പേ​രി​ട്ട​ത് കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി പോ​ലും നി​ഷേ​ധി​ച്ച കാ​ല​ത്ത്, സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Movies

വി​വി​യ​നി​ൽ നി​ന്നും കു​ഞ്ഞ് വേ​ണ​മെ​ന്നു​ള്ള​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു; വെ​ളി​പ്പെ​ടു​ത്തി നീ​ന ഗു​പ്ത

എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ സി​നി​മ ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്തി​രു​ന്ന ഗോ​സി​പ്പു​ക​ളി​ലൊ​ന്നാ​യി​രു​ന്നു വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം വി​വി​യ​ൻ റി​ച്ചാ​ർ​ഡും ബോ​ളി​വു​ഡ് ന​ടി നീ​ന ഗു​പ്ത​യും ത​മ്മി​ലു​ള്ള പ്ര​ണ​യം.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും മ​ക​ൾ മ​സാ​ബ​യു​ടെ ജ​ന​ന​ത്തെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നീ​ന ഗു​പ്ത. വി​വാ​ഹം ക​ഴി​ക്കാ​തെ അ​മ്മ​യാ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും ത​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ് അ​തി​നെ പൂ​ർ​ണ​മ​ന​സോ​ടെ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ന്ന് പ്ര​ണ​യ​ത്താ​ൽ അ​ന്ധ​യാ​യി​രു​ന്ന​തി​നാ​ൽ മ​റ്റാ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ താ​ൻ ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും നീ​ന പ​റ​യു​ന്നു. ശു​ഭ​ങ്ക​ർ മി​ശ്ര​യു​ടെ പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

‘‘വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ എ​നി​ക്ക് ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലേ​ക്ക് പോ​ക​ണ​മാ​യി​രു​ന്നു, അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണം. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും അ​ന്ന് അ​സാ​ധ്യ​മാ​യി​രു​ന്നു. അ​ന്ന് പ്ര​ണ​യ​ത്താ​ൽ ഞാ​ൻ അ​ന്ധ​യാ​യി​രു​ന്നു. ആ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും എ​ന്‍റേ​താ​യി​രു​ന്നു. 

Movies

റി​ലീ​സി​ന് മു​ൻ​പേ ച​രി​ത്രം കു​റി​ച്ച് ര​ൺ​വീ​ർ സിം​ഗ്; ധു​ര​ന്ധ​ർ ര​ണ്ടാം ഭാ​ഗം നേ​ടി​യ​ത് 245 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് ഡീ​ൽ!

ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ര​ൺ​വീ​ർ സിം​ഗും ആ​ദി​ത്യ ധ​റും ഒ​ന്നി​ക്കു​ന്ന ധു​ര​ന്ധ​ർ 2 ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ ബി​സി​ന​സ് റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​ന്നു. തി​യേ​റ്റ​ർ റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ ചി​ത്രം 245 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ഉ​റ​പ്പാ​ക്കി.

അ​ടു​ത്ത കാ​ല​ത്ത് ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യ്ക്കാ​ണു ചി​ത്ര​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ, സാ​റ്റ​ലൈ​റ്റ്, മ്യൂ​സി​ക് അ​വ​കാ​ശ​ങ്ങ​ൾ വി​റ്റു​പോ​യ​ത്.

ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ

ഒ​ടി​ടി ജി​യോ ഹോ​ട്ട്സ്റ്റാ​ർ - 150 കോ​ടി, സാ​റ്റ​ലൈ​റ്റ് സ്റ്റാ​ർ നെ​റ്റ്‌​വ​ർ​ക്ക് 50 കോ​ടി, മ്യൂ​സി​ക് ടി-​സീ​രീ​സ് 45 കോ​ടി

ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗം ഏ​ക​ദേ​ശം 140 കോ​ടി രൂ​പ​യ്ക്കാ​ണ് നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ അ​വ​കാ​ശ​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ബി​സി​ന​സ് മൂ​ല്യം ഇ​ര​ട്ടി​യോ​ള​മാ​യി വ​ർ​ധി​ച്ചു. സാ​റ്റ​ലൈ​റ്റ് വി​പ​ണി​യി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, സ്റ്റാ​ർ നെ​റ്റ്‌​വ​ർ​ക്ക് ന​ൽ​കി​യ 50 കോ​ടി രൂ​പ ഇ​ൻ​ഡ​സ്ട്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു നേ​ട്ട​മാ​ണ്.

ഹി​ന്ദി സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നോ​ൺ-​തി​യേ​റ്റ​റി​ക്ക​ൽ ബി​സി​ന​സ് പ​ട്ടി​ക​യി​ൽ ധു​ര​ന്ധ​ർ 2- ഇ​തോ​ടെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചു. ജി​യോ സ്റ്റു​ഡി​യോ​സി​ന് ഈ ​ഫ്രാ​ഞ്ചൈ​സി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം വ​ള​രെ വ​ലു​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഏ​പ്രി​ലി​ൽ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന.

Movies

ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് ബോളി​വു​ഡി​ലേ​യ്ക്ക്; ആ​ദ്യ​ഗാ​നം ട്രെ​ന്‍റിം​ഗി​ൽ  

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി നി​ർ​മി​ക്കു​ന്ന ‘ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം’ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹി​ഷാം ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ര​വി ഉ​ദ്യാ​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം.

​ഹി​ഷാം സം​ഗീ​ത​മൊ​രു​ക്കി​യ ആ​സ്മാ ആ​സ്മാ എ​ന്ന ഗാ​നം യു​ട്യൂ​ബി​ൽ ട്രെ​ൻ​ഡിം​ഗി​ലാ​ണ്. ജു​ബി​ൻ നോ​ട്ടി​യാ​ലും നീ​തി മോ​ഹ​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഭി​രു​ചി ച​ന്ദ് ആ​ണ് ഗാ​ന​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ന്ത് ച​തു​ർ​വേ​ദി, മൃ​ണാ​ൾ ഠാ​ക്കൂ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം ​എ​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 20ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

Movies

ഗോ​ഡ്ഫാ​ദ​റി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​നെ​ക്കു​റി​ച്ചു​ള്ള ന​ട​ന്‍റെ പ​രാ​മ​ർ​ശം എ​ന്നെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചു; പ്രി​യ​ദ​ർ​ശ​ൻ  

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്ന ഗോ​ഡ്ഫാ​ദ​റി​ന്‍റെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഹ​ൽ​ച​ൽ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ട​ൻ അ​ർ​ഷാ​ദ് വാ​ഴ്സി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ത്രം ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​തെ​ന്ന അ​ർ​ഷാ​ദ് വാ​ഴ്സി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ‍​യു​ന്ന​ത്.

ത​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി​ട്ടും, റി​ലീ​സ് സ​മ​യ​ത്ത് വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ച ന​ട​ൻ ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മി​ഡ്ഡേ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

‘അ​ർ​ഷാ​ദ് വാ​ഴ്സി പ​റ​ഞ്ഞ​ത് വാ​യി​ച്ച​പ്പോ​ൾ എ​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നി. എ​നി​ക്ക് തെ​റ്റ് പ​റ്റി​യ​താ​കാം, ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തു​മാ​കാം. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് എ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്നു.

ചി​ത്രം റി​ലീ​സ് ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചി​രു​ന്നു, ‘പ്രി​യ​ൻ സ​ർ, ഇ​ത്ര​ത്തോ​ളം വ​ലി​യൊ​രു അം​ഗീ​കാ​രം എ​നി​ക്ക് ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നി​ല്ല’ എ​ന്നാ​ണ് അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്‍റെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നി​ട്ടു കൂ​ടി അ​ദ്ദേ​ഹം ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്?

അ​ർ​ഷാ​ദി​ന്‍റെ ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​നി​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ട്, അ​ത് എ​ന്നെ ആ​ഴ​ത്തി​ൽ വേ​ദ​നി​പ്പി​ച്ചു. പ​രാ​തി​പ്പെ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്ത് കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ഹ​ൽ​ച​ൽ 32 കോ​ടി​യി​ല​ധി​കം രൂ​പ ക​ല​ക്‌​ഷ​ൻ നേ​ടി​യ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു, അ​ർ​ഷാ​ദി​ന്‍റെ​പ്ര​ക​ട​ന​ത്തി​ന് അ​ന്ന് വ​ലി​യ പ്ര​ശം​സ ല​ഭി​ച്ചി​രു​ന്നു.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

Movies

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല, പ​ല​രും ക​ളി​യാ​ക്കി: മ​ന​സ് തു​റ​ന്ന് ഷെ​ഫാ​ലി ഷാ

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ത​നി​ക്ക് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് ന​ടി ഷെ​ഫാ​ലി ഷാ. ​ത​ന്‍റെ രൂ​പ​ത്തെ​ക്കു​റി​ച്ച് പ​ല​രും നി​ര​വ​ധി ക​മ​ന്‍റു​ക​ൾ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബോ​ഡി ഷെ​യ്മിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

സ്കൂ​ളി​ൽ നി​ന്ന് സ​ഹ​പാ​ഠി​ക​ളി​ൽ പ​ല​രും ത​ന്നെ കാ​ണാ​ൻ ഭം​ഗി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ൾ പോ​ലും താ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. ടൈം​സ് നൗ​വി​നു​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ, മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ൻ സു​ന്ദ​രി​യ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സ്കൂ​ളി​ൽ വ​ച്ച് പ​ല​രും ക​ളി​യാ​ക്കി.

ത​ന്നെ സ്ഥി​രം ഇ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ടാ​യി​രു​ന്നു. അ​വ​ൾ എ​ന്നെ "തെ​ലു' എ​ന്ന് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു റെ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് ആ ​പ​ഴ​യ സ​ഹ​പാ​ഠി​യെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ, അ​വ​രോ​ട് ത​നി​ക്ക് സ​ഹ​താ​പ​മാ​ണ് തോ​ന്നി​യ​ത്.

നീ ​കു​റ​ച്ചു​കൂ​ടി മെ​ലി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ന്നും ആ​രെ​ങ്കി​ലും ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​ക​ഴ്ത്തി​യാ​ൽ അ​ത് പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​ണ്, ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

"എ​നി​ക്ക് എ​ന്‍റെ രൂ​പം ഇ​ഷ്ട​മ​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും മെ​ലി​ഞ്ഞി​രി​ക്കി​ല്ലെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ മെ​ലി​ഞ്ഞി​രി​ക്കി​ല്ല. വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഞാ​ൻ എ​ന്നെ​ത്ത​ന്നെ നോ​ക്കു​ക​യും 'ഓ! ​ഞാ​ൻ ന​ന്നാ​യി കാ​ണ​പ്പെ​ടു​ന്നു' എ​ന്ന് പ​റ​യു​ക​യും ചെ​യ്യാ​റു​ള്ളൂ. പ​ക്ഷേ എ​നി​ക്ക് അ​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ആ​രെ​ങ്കി​ലും 'നീ ​സു​ന്ദ​രി​യാ​ണ്' എ​ന്ന് എ​ന്നെ പ്ര​ശം​സി​ക്കു​മ്പോ​ൾ, എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.'- ഷെ​ഫാ​ലി ഷാ ​പ​റ​ഞ്ഞു.

Movies

ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികള്‍; പാപ്പരാസികള്‍ക്കെതിരെ ജയ ബച്ചന്‍

പപ്പാരാസികൾക്കെതിരെ വീണ്ടും പ്രതികരിച്ച് നടി ജയ ബച്ചൻ. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികളാണ് ഇവരെന്നാണ് ജയയുടെ വിശേഷണം. മാധ്യമങ്ങളുമായി തന്‍റെ സ്നേഹം മികച്ചതാണെന്നും എന്നാൽ പപ്പരാസികളുമായി അത്ര നല്ല ബന്ധമല്ലെന്നും അവർ പറയുന്നു.

മനഃപൂര്‍വം ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വളിച്ചുവരുത്തുന്ന പ്രവണതയേയും അവര്‍ വിമര്‍ശിച്ചു.

മാധ്യമങ്ങളുമായുള്ള എന്‍റെ ബന്ധം മികച്ചതാണ്. എന്നാല്‍ പാപ്പരാസികളുമായുള്ള എന്‍റെ ബന്ധം അത്ര നല്ലതല്ല. ആരാണിവര്‍? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പരിശീലനം ലഭിച്ചവരാണോ ഇവര്‍? ഇവരെയാണോ നിങ്ങള്‍ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? എന്‍റെ അച്ഛന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. അങ്ങനെയുള്ളവരോട് എനിക്ക് ബഹുമാനമുണ്ട്.

എന്നാല്‍ പുറത്ത് വൃത്തികെട്ട, ഇറുകിയ പാന്‍റ് ധരിച്ച്, കൈയില്‍ മൊബൈലുമായി നില്‍ക്കുന്ന ഇവര്‍ കൈയിലൊരു മൊബൈല്‍ ഉള്ളതുകൊണ്ട് ആരുടെയും ചിത്രം പകര്‍ത്താമെന്നും എന്തും പറയാമെന്നും കരുതുന്നു.

അവര്‍ പറയുന്ന കമന്‍റുകള്‍! എങ്ങനെയുള്ള മനുഷ്യരാണിവര്‍? എവിടെ നിന്നാണ് ഇവര്‍ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്‍ക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം? ജയ ബച്ചന്‍ ചോദിക്കുന്നു.

ഇന്നത്തെ പല യുവതാരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. പാപ്പരാസി വീഡിയോകളില്‍ അവരെ സ്ഥിരമായി കാണാറുമുണ്ട്. എന്നാല്‍, ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ അവരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന രീതിയെ താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'എന്‍റെ ചെറുമകനും (അഗസ്ത്യ ബച്ചന്‍) ചെറുപ്പമാണ്. പക്ഷേ അവന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഇല്ല. വിമാനത്താവളത്തില്‍ നിങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആളുകളെ വിളിച്ചുവരുത്തേണ്ടി വന്നാല്‍, നിങ്ങള്‍ എങ്ങനെയുള്ള താരമാണ്?' ജയ ബച്ചന്‍ ചോദിക്കുന്നു.

Latest News

Corehub Up